Categories: latest news

എന്റെ ജീവിതത്തിലെ മോശം അനുഭവം പറഞ്ഞപ്പോള്‍ ജഗത് പൊട്ടിക്കരഞ്ഞു: അമല പോള്‍

മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ് അമല പോള്‍. തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങിയ താരം മുന്‍നിര നായക കഥാപാത്രങ്ങള്‍ക്കപ്പം സ്‌ക്രീന്‍ സ്‌പെയ്‌സ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

സിനിമിയിലെന്നതുപോലെ തന്നെ അമലയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. പ്രണയവും വിവാഹവും വേര്‍പിരിയലുമെല്ലാം പാപ്പരാസികള്‍ ആഘോഷമാക്കുകയും ചെയ്തതാണ്. ഇത് സാധാരണക്കാര്‍ക്കിടയിലും പല ഊഹോപോഹങ്ങള്‍ക്കും കാരണമായിരുന്നു.

ജഗത് ദേശായിയെ താരം വിവാഹം കഴിക്കുകയും കഴിഞ്ഞ ആഴ്ച ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ജഗത്തിനെക്കുറിച്ച് പറയുകയാണ് താരം. ഗോവയില്‍ പോയപ്പോള്‍ ജഗതിന്റെ വില്ലയിലാണ് ഞങ്ങള്‍ താമസിച്ചത് അങ്ങനെയാണ് പരിചയപ്പെടുന്നത്. പിന്നെ ഒരു പാര്‍ട്ടിയില്‍ രണ്ടു പേരും പങ്കെടുത്തു. അവിടെ വെച്ച് കുറേ സമയം ഞങ്ങള്‍ സംസാരിച്ചു. അവിടെ വെച്ച് എന്റെ ജീവിതത്തിലെ മോശം അനുഭവം പറഞ്ഞപ്പോള്‍ ജഗത് കരഞ്ഞു. അപ്പോഴാണ് ഇത് ജീവിതത്തിലേക്ക് ചേര്‍ത്ത് പിടിക്കേണ്ട മനുഷ്യനാണെന്ന് തോന്നിയത് എന്നാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

മോശം ആളുകളാണ് ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നത്; കങ്കണ

ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…

1 hour ago

ആലിയക്കൊപ്പം അവസരം ലഭിച്ചാല്‍ അഭിനയിക്കും; ഫഹദ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

1 hour ago

കുഞ്ഞുമായി തിയേറ്ററില്‍; ദിയയ്ക്ക് ഉപദേശം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

1 hour ago

വണ്ണം കുറയ്ക്കാന്‍ സര്‍ജറി ചെയ്യാന്‍ നോക്കി; മഞ്ജിമ

ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…

1 hour ago

നാടന്‍ ലുക്കുമായി സരയു

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago