Sreenivasan and Mohanlal
ഈ വര്‍ഷം തിയറ്ററുകളിലെത്തിയ സിനിമകളില്‍ മികച്ച വിജയം നേടിയ ചിത്രമാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷം. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 80 കോടിയിലേറെ തിയറ്ററുകളില്‍ നിന്ന് കളക്ട് ചെയ്തു. അതേസമയം ഒടിടിയില്‍ എത്തിയപ്പോള്‍ ചിത്രത്തിനു നിരവധി ട്രോളുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്രിഞ്ച് സിനിമയെന്നാണ് ഒടിടി കണ്ട ശേഷം പലരും പ്രതികരിക്കുന്നത്.
അതേസമയം വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയില്‍ പ്രണവിന്റെ പ്രായമായ കാലം മോഹന്‍ലാലും ധ്യാനിന്റേത് ശ്രീനിവാസനും അവതരിപ്പിക്കേണ്ടതായിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍.
‘സത്യം പറഞ്ഞാല്‍ അച്ഛനും ലാല്‍ അങ്കിളുമാണ് സെക്കന്‍ഡ് ഹാഫിലെ ഈ കഥാപാത്രങ്ങള്‍ ചെയ്യാനിരുന്നത്. അങ്ങനെ ലാല്‍ അങ്കിള്‍ ഡേറ്റും കൊടുത്തതാണ്. ആ സമയത്ത് അച്ഛന് വയ്യാതായതോടെ ഈ പ്ലാന്‍ മാറ്റി. അന്ന് കഥയില്‍ ഉള്‍പ്പടെ മാറ്റങ്ങള്‍ വന്നു.’ ധ്യാന്‍ പറഞ്ഞു.
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…