Categories: latest news

മലയാളികളുടെ സദാചാര ബോധത്തെ അതിജീവിച്ച നൂറ് ദിനങ്ങള്‍; ഹൃദയങ്ങള്‍ കീഴടക്കിയ ജാസ്മിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറ്റവും മികച്ച മത്സരാര്‍ഥിയായിരുന്നു ജാസ്മിന്‍ ജാഫര്‍. ഏറ്റവും മോശം സീസണ്‍ ആയ ആറാം പതിപ്പില്‍ സംഘാടകര്‍ ജാസ്മിന്റെ കണ്ടന്റ് വിറ്റ് കാശുണ്ടാക്കുകയായിരുന്നു. സദാചാര ബോധത്താലും സെക്ഷ്വല്‍ ഫ്രസ്‌ടേഷനാലും നയിക്കപ്പെടുന്ന മലയാളി ഓഡിയന്‍സിന് മുന്നിലേക്ക് ജാസ്മിനെ വലിച്ചുകീറാന്‍ ഇട്ടുകൊടുക്കുകയായിരുന്നു ബിഗ് ബോസ് മലയാളത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചെയ്തിരുന്നത്. എന്നിട്ടും ആ പ്രതിസന്ധികളെയെല്ലാം ഒറ്റയ്ക്കു തരണം ചെയ്ത് ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ സെക്കന്റ് റണ്ണര്‍ അപ്പ് ആയിരിക്കുകയാണ് ജാസമിന്‍…!

ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ഥിയായ ഗബ്രിയുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് ജാസ്മിന്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം വിമര്‍ശിക്കപ്പെട്ടത്, പരിഹസിക്കപ്പെട്ടത്. ഗബ്രിയോടുള്ള ജാസ്മിന്റെ അപ്പ്രോച്ച് സൗഹൃദമായിരുന്നോ പ്രണയമായിരുന്നോ അതോ നേരമ്പോക്ക് ആയിരുന്നോ എന്ന് ചൂഴ്ന്നു നോക്കലായിരുന്നു സോഷ്യല്‍ മീഡിയയിലെ സദാചാരവാദികളുടെ പണി. ജാസ്മിനും ഗബ്രിയും ഒന്നിച്ച് ഇരിക്കുന്നതും സംസാരിക്കുന്നതും തങ്ങളുടെ സെക്ഷ്വല്‍ ഫ്രസ്‌ടേഷന്‍ തീര്‍ക്കാനുള്ള മീമുകളായാണ് സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ടത്.

രണ്ട് പേര്‍ തമ്മിലുള്ള ബന്ധം അവരുടെ മാത്രം സ്വകാര്യതയാണ്. അവര്‍ തമ്മിലുള്ളത് സൗഹൃദമായിരിക്കാം, പ്രണയമായിരിക്കാം അതുമല്ലെങ്കില്‍ പരസ്പരം താല്‍ക്കാലികമായ ഷെല്‍ട്ടറുകള്‍ മാത്രമായിരിക്കും. അതൊക്കെ തീര്‍ത്തും അവരുടെ സ്വകാര്യതയ്ക്കു വിടേണ്ട കാര്യമാണ്. അങ്ങനെയിരിക്കെ പൊതു ബോധത്തിനൊപ്പം നിന്ന് ഷോയുടെ അവതാരകനായ മോഹന്‍ലാല്‍ വരെ ‘നിങ്ങള്‍ തമ്മിലുള്ള ബന്ധം എന്താണെന്ന് ഞങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും അറിയണം’ എന്ന് ചോദ്യം ചെയ്യുന്നുണ്ട്. സ്ത്രീയായതുകൊണ്ട് തന്നെ ജാസ്മിന്‍ കൂടുതല്‍ ബുള്ളിയിങ്ങിനു ഇരയാക്കപ്പെട്ടപ്പോള്‍ ഷോയുടെ അണിയറ പ്രവര്‍ത്തകര്‍ അതിനെ മാര്‍ക്കറ്റ് ചെയ്യുകയും വിറ്റു കാശാക്കുകയും ചെയ്തു.

Gabri and Jasmin – Bigg Boss Malayalam

ഗബ്രിയുമായുള്ള റിലേഷന്‍ഷിപ്പിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ജാസ്മിന്‍ പലപ്പോഴും കണ്‍ഫ്യൂസ്ഡ് ആയിരുന്നു. അതിനു പല കാരണങ്ങളും ഉണ്ടാകും. അങ്ങനെ കണ്‍ഫ്യൂസ്ഡ് ആണെന്നു കരുതി ആ റിലേഷന്‍ഷിപ്പിനെ ചോദ്യം ചെയ്യാനോ ജഡ്ജ് ചെയ്യാനോ മറ്റുള്ളവര്‍ക്ക് യാതൊരു അവകാശവും ഇല്ല. തീര്‍ത്തും അപരിചതമായ ഒരു സ്ഥലത്ത് എത്തിപ്പെട്ടപ്പോള്‍ തനിക്ക് എളുപ്പത്തില്‍ കമ്യൂണിക്കേറ്റ് ചെയ്യാനും തന്നെ അണ്ടര്‍സ്റ്റാന്‍ഡ് ചെയ്യാനും ഒരാളെ കിട്ടിയപ്പോള്‍ ജാസ്മിന്‍ ഗബ്രിയുമായി അടുത്തതായിരിക്കാം. എല്ലാ മനുഷ്യരും അപരിചതമായ ഇടങ്ങളില്‍ എത്തിപ്പെടുമ്പോള്‍ ഇങ്ങനെയൊക്കെയാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുടെ എക്‌സിസ്റ്റന്‍സിന് ഒരു സൗഹൃദമോ പ്രണയമോ പ്രത്യേക നിര്‍വചനങ്ങളില്ലാത്ത റിലേഷന്‍ഷിപ്പോ വേണ്ടിവരും.

ഇതേ സീസണില്‍ തന്നെ മറ്റു രണ്ട് മത്സരാര്‍ഥികളായ അന്‍സിബയും ഋഷിയും തമ്മിലുണ്ടായിരുന്ന സൗഹൃദവും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. പക്ഷേ തങ്ങള്‍ തമ്മിലുള്ളത് ഒരു ബ്രദര്‍-സിസ്റ്റര്‍ റിലേഷന്‍ഷിപ്പാണെന്ന് ഇരുവരും പറഞ്ഞതോടെ പ്രേക്ഷകര്‍ അതിനു ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി. മറുവശത്ത് ഷോയുടെ അണിയറ പ്രവര്‍ത്തകരും പ്രേക്ഷകരില്‍ വലിയൊരു വിഭാഗവും ചേര്‍ന്ന് ജാസ്മിനേയും ഗബ്രിയേയും ഓഡിറ്റ് ചെയ്യാനും ആരംഭിച്ചു.

ഈ സദാചാരക്കൂട്ടത്തിന്റെ ഓഡിറ്റിങ്ങും പരിഹാസങ്ങളും വേറൊരു രീതിയില്‍ ജാസ്മിനു ഗുണം ചെയ്തിട്ടുണ്ട്. ഇത്രയേറെ സോഷ്യല്‍ മീഡിയ ബുള്ളിയിങ്ങിന് ഇരയാക്കപ്പെട്ടിട്ടും അതിനെ അതിജീവിച്ച് ബിഗ് ബോസില്‍ നൂറ് ദിവസം പിടിച്ചുനില്‍ക്കാനും മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും ജാസ്മിനു സാധിച്ചു. അതുകൊണ്ട് തന്നെ ഇനിയങ്ങോട്ട് കൂടുതല്‍ ബോള്‍ഡ് ആയി ലൈഫില്‍ മുന്നോട്ടു പോകാന്‍ സാധിക്കും. ആകാശം ഇടിഞ്ഞുവീണാലും ‘ഇതൊക്കെ എന്ത്’ എന്നൊരു മനോഭാവം ആയിരിക്കും ഇനിയങ്ങോട്ട്..!

അനില മൂര്‍ത്തി

Recent Posts

മീര ജാസ്മിന്‍ സിനിമയില്‍ എത്തിയത് എങ്ങനെ; ലോഹിതദാസ് പറഞ്ഞത്.

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

14 hours ago

സിനിമയില്‍ വിലക്ക് നേരിട്ട കാലം; അസിന്റെ സിനിമാ ജീവിതം

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്‍. സത്യന്‍…

14 hours ago

മകളുടെ മാസവരുമാനത്തിലാണ് സന്തോഷം; ദിലീപ് പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

14 hours ago

വനിതാ നിര്‍മാതാക്കള്‍ സുരക്ഷിതരല്ല: സാന്ദ്ര തോമസ്

നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…

14 hours ago

ബേബി പ്ലാനിങ് ഉണ്ടോ? നാട്ടുകാര്‍ ആ ചോദ്യം ചോദിച്ച് തുടങ്ങി; ശ്രീവിദ്യ പറയുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…

14 hours ago

ജഗത് ആണ് എന്റെ മറുപിള്ള കുഴിച്ചിട്ടത്; അമല പറയുന്നു

മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…

14 hours ago