Categories: Gossips

തിയറ്ററില്‍ കണ്ടപ്പോള്‍ എനിക്ക് ബോറടിച്ചിരുന്നു, പ്രേക്ഷകരുടെ കണ്ണില്‍ പൊടിയിട്ട് വിജയിപ്പിച്ചെടുത്തു; ചേട്ടന്റെ സിനിമയെ കുറിച്ച് ധ്യാന്‍ !

പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയാണ് ‘വര്‍ഷങ്ങള്‍ക്കു ശേഷം’. തിയറ്ററുകളില്‍ വിജയമായ ചിത്രത്തിനു ഒടിടിയില്‍ എത്തിയപ്പോള്‍ നിരവധി ട്രോളുകളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. സിനിമയില്‍ സംഭവിക്കുന്ന പല കാര്യങ്ങളും ക്ലീഷേയും ക്രിഞ്ചുമാണെന്ന് പ്രേക്ഷകര്‍ വിമര്‍ശിച്ചു. അഭിനേതാക്കളുടെ മേക്കപ്പിനെ പോലും ട്രോളി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഒടുവില്‍ ഇതാ വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയില്‍ ക്ലീഷേയും ക്രിഞ്ചും ഉണ്ടെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. തിയറ്ററില്‍ കണ്ടപ്പോഴും തനിക്ക് ചെറുതായി ബോറടിച്ചെന്ന് ധ്യാന്‍ പറയുന്നു. പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

‘ ഷൂട്ട് ചെയ്യുന്ന സമയം മുതലെ ചില ഭാഗങ്ങള്‍ കാണുമ്പോള്‍ ഇത് ക്രിഞ്ച് അല്ലേ, ക്ലീഷേ അല്ലേ എന്നൊക്കെ പറഞ്ഞു പോയിട്ടുണ്ട്. ഒടിടിയില്‍ സിനിമ കണ്ട് പ്രേക്ഷകര്‍ പറയുന്നത് കൃത്യമായ കാര്യമാണ്. ഇതൊക്കെ നമുക്ക് മുന്‍പ് തോന്നിയ കാര്യങ്ങളാണെന്നതാണ് വാസ്തവം. ചേട്ടന്‍ ഇതിലൂടെ ഉപയോഗിക്കുന്നത് എന്ത് സ്ട്രാറ്റജി ആണെന്നോ തിരക്കഥാ വൈദഗ്ധ്യമാണോയെന്നോ അറിയില്ല,’ ധ്യാന്‍ പറഞ്ഞു.

Vineeth and Pranav Mohanlal

‘ പ്രണവിന്റെ മേക്കപ്പിന്റെ കാര്യത്തില്‍ അജുവും സെറ്റിലുള്ള പലരും ഇത് ഓക്കെ ആണോ എന്ന് എന്നോടു ചോദിച്ചിരുന്നു. എന്നാല്‍ ചേട്ടന് അത് ഓക്കെ ആയിരുന്നു. എനിക്കും അജുവിനും ഈ ലുക്കില്‍ ആ കഥാപാത്രം ഓക്കെ ആണോ എന്ന ആശങ്ക ഉണ്ടായിരുന്നു. പക്ഷേ ആത്യന്തികമായി അതെല്ലാം തീരുമാനിക്കുന്നത് സംവിധായകനാണ്. ഫസ്റ്റ് ഹാഫില്‍ ചെറിയ ലാഗും ക്രിഞ്ചും ഒക്കെ ഉണ്ട്. സ്ഥിരം വിനീത് ശ്രീനിവാസന്‍ സിനിമകളില്‍ കാണുന്ന എല്ലാ ക്രിഞ്ചും ക്ലീഷേയും ഉള്ള ഫോര്‍മുല സിനിമയാണിത്. ചില സിറ്റുവേഷനൊക്കെ കാണുമ്പോള്‍ ഇത് ക്ലീഷേ അല്ലേ എന്നു തോന്നും. തിയറ്ററിലും ചെറിയ രീതിയില്‍ എനിക്കു ബോറടിച്ചിരുന്നു. ഇതൊരു വലിയ സിനിമയാണെന്ന അവകാശവാദമൊന്നുമില്ലായിരുന്നു. പക്ഷേ പ്രേക്ഷകരുടെ കണ്ണില്‍ പൊടിയിട്ടും, മ്യൂസിക്കും പരിപാടിയുമൊക്കെയായി അദ്ദേഹം അത് വിജയിപ്പിച്ചെടുക്കും,’ ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

ആ പറമ്പും പാടവും എന്നെ ഏല്‍പ്പിച്ച് ആറ് മാസം കഴിഞ്ഞപ്പോള്‍ അദ്ദേഹം പോയി; അച്ഛനെക്കുറിച്ച് ധ്യാന്‍

എന്നും ചിരിക്കുന്ന, ചിരിപ്പിക്കുന്ന ധ്യാന്‍ ശ്രീനിവാസനെയാണ് മലയാളികള്‍…

32 minutes ago

സിനിമയേക്കാള്‍ കൂടുതല്‍ എനിക്ക് പൈസ കിട്ടുന്നത് ഇന്‍സ്റ്റഗ്രാമില്‍ നിന്ന്

മലയാള സിനിമയിലെ യുവനടിമാരില്‍ ഫാഷന്‍ സെന്‍സുകൊണ്ടും നിലപാടുകൊണ്ടും…

32 minutes ago

എത്ര പണമുണ്ടാക്കിയിട്ടെന്താണ്, ഇതൊന്നും ഇവിടെ നിന്ന് കൊണ്ടുപോകുന്നില്ലല്ലോ;

പതിനഞ്ചാം വയസ്സില്‍ അഭിനയ ലോകത്തേക്ക് വന്നതാണ് തമന്ന…

33 minutes ago

തലപൊട്ടി ചോരയൊലിച്ചു ; ശല്യം ചെയ്തവനെ കല്ലുകൊണ്ട് എറിഞ്ഞെന്ന് നടി കയാദു ലോഹര്‍

മലയാളം ഉള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ്…

2 hours ago

അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന് സാമന്ത

ആരാധകരുടെ ചോദ്യങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് നടി സാമന്ത.…

6 days ago

ഗ്ലാമറസ് പോസുമായി നിഖില

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

6 days ago