Categories: Gossips

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തില്‍ സാമന്ത നായിക !

മമ്മൂട്ടിയെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം സാമന്ത നായികയാകും. ആദ്യമായാണ് മമ്മൂട്ടിയും സാമന്തയും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. നേരത്തെ ഇരുവരും പരസ്യ ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

മമ്മൂട്ടി-ഗൗതം മേനോന്‍ സിനിമയുടെ ചിത്രീകരണം ജൂണ്‍ 15 ന് ചെന്നൈയില്‍ ആരംഭിക്കും. ജൂണ്‍ 20 നാകും മമ്മൂട്ടി ജോയിന്‍ ചെയ്യുക. മമ്മൂട്ടി കമ്പനിയാണ് സിനിമ നിര്‍മിക്കുന്നത്. തമിഴില്‍ മികച്ച സിനിമകള്‍ ചെയ്തിട്ടുള്ള ഗൗതം മേനോന്‍ ആദ്യമായാണ് മലയാളത്തില്‍ സിനിമ ചെയ്യുന്നത്. മമ്മൂട്ടിയും ഗൗതം മേനോനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.

എബിസിഡി, മണ്‍സൂണ്‍ മാംഗോസ്, അനുരാഗ കരിക്കിന്‍ വെള്ളം, സാറ്റര്‍ഡേ നൈറ്റ് എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് നവീന്‍ ഭാസ്‌കര്‍ ആണ് ഗൗതം മോനോന്‍-മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ. ത്രില്ലര്‍ ഴോണറിലാണ് ഈ സിനിമ ഒരുക്കുന്നതെന്നാണ് വിവരം. അതേസമയം മമ്മൂട്ടിയും ഗൗതം മേനോനും ഒന്നിച്ച് അഭിനയിച്ച ഗെയിം ത്രില്ലര്‍ ബസൂക്ക റിലീസിനൊരുങ്ങുകയാണ്.

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

4 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

5 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

5 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

5 days ago