Suresh Gopi and Mammootty
മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം മലയാളത്തിലെ യൂണിവേഴ്സ് ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒന്നിലേറെ ഭാഗങ്ങളിലായാണ് സിനിമ ഒരുക്കുക. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് (LCU) പോലെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും ഈ സിനിമയില്‍ ഉണ്ടാകും. മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും പുറമേ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.
മഹേഷ് നാരായണന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം. ബിഗ് ബജറ്റില്‍ ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ഏകദേശം നാല് മാസത്തോളം നീണ്ടുനില്‍ക്കും. അടുത്ത മാസം കൊച്ചിയിലായിരിക്കും ചിത്രീകരണം ആരംഭിക്കുക. സുരേഷ് ഗോപി വില്ലന്‍ വേഷത്തിലായിരിക്കും എത്തുകയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഫഹദ് ഫാസിലാണ് ഈ ചിത്രം നിര്‍മിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീടാണ് മമ്മൂട്ടി കമ്പനിയിലേക്ക് എത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ക്യൂട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമേയ മാത്യു.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാജല്‍ അഗര്‍വാള്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…