Categories: latest news

അമല്‍ നീരദ് ചിത്രത്തില്‍ നിവിന്‍ പോളിയും? പോസ്റ്റര്‍ പങ്കുവെച്ച് ലിജോ ജോസ് പെല്ലിശ്ശേരി

അമല്‍ നീരദ് ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ്‌സ് ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട ക്യാരക്ടര്‍ പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്.

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവര്‍ തോക്ക് പിടിച്ചു നില്‍ക്കുന്ന ക്യാരക്ടര്‍ പോസ്റ്ററുകളാണ് ഇതുവരെ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പങ്കുവെച്ച മറ്റൊരു പോസ്റ്ററാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. അമല്‍ നീരദ് ചിത്രത്തില്‍ നിവിന്‍ പോളിയും ഉണ്ടെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന പോസ്റ്ററാണ് ഇത്. ഫാന്‍ മെയ്ഡ് പോസ്റ്റര്‍ ഒറിജിനല്‍ ആണെന്നു കരുതി ലിജോ ജോസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതാണ്. ഈ സിനിമയില്‍ യഥാര്‍ഥത്തില്‍ നിവിന്‍ പോളി ഇല്ല.

Fahad Faasil and Kunchako Boban

വരത്തന്‍ എന്ന ചിത്രത്തിനുശേഷം ഫഹദും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണിത്. ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഒന്നിക്കുന്നത്. ഫഹദും കുഞ്ചാക്കോ ബോബനും ടേക്ക് ഓഫിനു ശേഷം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. അമല്‍ നീരദ് പ്രൊഡക്ഷന്‍സും ഉദയാ പിക്ചേഴ്സും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ പേരോ മറ്റുതാരങ്ങളാരെന്നോ അണിയറപ്രവര്‍ത്തകര്‍ ആരെല്ലാമാണെന്നോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

2 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ഞാന്‍ എവിടെയാണോ അവിടെയാണ് എന്റെ പ്രിയപ്പെട്ട സ്ഥലം: മഞ്ജു വാര്യര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…

2 hours ago

ബ്ലാക്കില്‍ അടിപൊളിയായി മാളവിക മോഹനന്‍

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…

2 hours ago

കിടിലന്‍ പോസുമായി ജാന്‍വി കപൂര്‍

ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെത്ത് ജാന്‍വി…

3 hours ago

സാരിയില്‍ അതീവ ഗ്ലാമറസ് ചിത്രങ്ങളുമായി കീര്‍ത്തി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

3 hours ago