Categories: latest news

ടെറര്‍ ലുക്കില്‍ ഫഹദും കുഞ്ചാക്കോ ബോബനും; പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്തുവിട്ട് അമല്‍ നീരദ്

അമല്‍ നീരദ് ചിത്രത്തിലൂടെ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ അമല്‍ തന്നെയാണ് ഇരുവരുടെയും ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. രാവിലെ കുഞ്ചാക്കോ ബോബന്റെ പോസ്റ്റര്‍ പുറത്തുവിട്ടതിനു പിന്നാലെയാണ് ചിത്രത്തില്‍ ഫഹദ് ഫാസിലും ഉണ്ടെന്ന സസ്‌പെന്‍സ് അമല്‍ പൊട്ടിച്ചത്.

മാസ് ആന്റ് സ്റ്റൈലിഷ് ലുക്കിലാണ് പോസ്റ്ററുകളില്‍ കുഞ്ചാക്കോ ബോബനേയും ഫഹദ് ഫാസിലിനേയും കാണുന്നത്. ഇരുവരുടെയും കൈകളില്‍ തോക്കും ഉണ്ട്. ആക്ഷന് പ്രാധാന്യം നല്‍കിയുള്ള ചിത്രമായിരിക്കും ഇതെന്നാണ് പോസ്റ്ററുകളില്‍ നിന്ന് വ്യക്തമാകുന്നത്.

വരത്തന്‍ എന്ന ചിത്രത്തിനുശേഷം ഫഹദും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണിത്. ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഒന്നിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സും ഉദയാ പിക്‌ചേഴ്‌സും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ പേരോ മറ്റുതാരങ്ങളാരെന്നോ അണിയറപ്രവര്‍ത്തകര്‍ ആരെല്ലാമാണെന്നോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

40 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago