Fahad Faasil and Kunchako Boban
അമല്‍ നീരദ് ചിത്രത്തിലൂടെ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ അമല്‍ തന്നെയാണ് ഇരുവരുടെയും ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. രാവിലെ കുഞ്ചാക്കോ ബോബന്റെ പോസ്റ്റര്‍ പുറത്തുവിട്ടതിനു പിന്നാലെയാണ് ചിത്രത്തില്‍ ഫഹദ് ഫാസിലും ഉണ്ടെന്ന സസ്‌പെന്‍സ് അമല്‍ പൊട്ടിച്ചത്.
മാസ് ആന്റ് സ്റ്റൈലിഷ് ലുക്കിലാണ് പോസ്റ്ററുകളില്‍ കുഞ്ചാക്കോ ബോബനേയും ഫഹദ് ഫാസിലിനേയും കാണുന്നത്. ഇരുവരുടെയും കൈകളില്‍ തോക്കും ഉണ്ട്. ആക്ഷന് പ്രാധാന്യം നല്‍കിയുള്ള ചിത്രമായിരിക്കും ഇതെന്നാണ് പോസ്റ്ററുകളില്‍ നിന്ന് വ്യക്തമാകുന്നത്.
വരത്തന്‍ എന്ന ചിത്രത്തിനുശേഷം ഫഹദും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണിത്. ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഒന്നിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സും ഉദയാ പിക്‌ചേഴ്‌സും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ പേരോ മറ്റുതാരങ്ങളാരെന്നോ അണിയറപ്രവര്‍ത്തകര്‍ ആരെല്ലാമാണെന്നോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…