തൃശൂരില്‍ നിന്ന് ജയിച്ച ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക്. കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്സഭാംഗമായതിനാല്‍ കേന്ദ്രമന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്ന് ദേശീയ നേതൃത്വം സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടു. സിനിമ തിരക്കുകള്‍ കാരണം കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാടിലായിരുന്നു സുരേഷ് ഗോപി. എന്നാല്‍ മന്ത്രിസഭയില്‍ സുരേഷ് ഗോപി ഉണ്ടാവണമെന്ന് സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ നിര്‍ബന്ധിക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ജൂണ്‍ ഒന്‍പത് ഞായറാഴ്ച തന്നെയായിരിക്കും സുരേഷ് ഗോപി അടക്കമുള്ളവരുടെയും സത്യപ്രതിജ്ഞ. ഞായറാഴ്ച വൈകിട്ട് ആറിനാണ് സത്യപ്രതിജ്ഞയെന്ന് മുതിര്‍ന്ന നേതാവ് പ്രഹ്ലാദ് ജോഷി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അറിയിച്ചു.
ഒട്ടേറെ സിനിമകളാണ് സുരേഷ് ഗോപി കമ്മിറ്റ് ചെയ്തിരിക്കുന്നത്. സിനിമ തിരക്കുകള്‍ കാരണം ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ട എന്ന നിലപാടിലായിരുന്നു താരം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ സുരേഷ് ഗോപിയെ നിര്‍ബന്ധിച്ചതായാണ് റിപ്പോര്‍ട്ട്.
സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.…
പുതിയ ഗെറ്റപ്പില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…
ആരാധകര്‍ക്കായി ഗ്ലാമറസ് പോസില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ.…