Categories: latest news

സിനിമയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ മദ്യപിക്കുന്നത് ചിത്രീകരിക്കുന്നതില്‍ തെറ്റൊന്നുമില്ല: അനാര്‍ക്കലി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനാര്‍ക്കലി മരയ്ക്കാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. നടി എന്നതിലുപരി നല്ലൊരു ഗായിക കൂടിയാണ് താരം.

2016ലെ ആനന്ദം എന്ന ചലച്ചിത്രത്തിലൂടെയാണ് അവര്‍ അഭിനയ ജീവിതത്തിന്റെ തുടക്കം കുറിച്ചത്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.

സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രധാന്യം ലഭിക്കുന്നില്ല എന്ന അഭിപ്രായമില്ല എന്നാണ് അനാര്‍ക്കലി പറയുന്നത്. മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രധാന്യം കിട്ടുന്നില്ലെന്ന അഭിപ്രായമില്ല. കഥയ്ക്ക് അനുസരിച്ചാണ് കഥാപാത്രങ്ങള്‍ ഉണ്ടാകുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സിലും ആവേശത്തിലും സ്ത്രീകഥാപാത്രങ്ങള്‍ അധികമില്ലെന്ന് കരുതി മറ്റു സിനിമകളില്‍ അങ്ങനെയല്ല. ഇവ രണ്ടും പോലെ തന്നെ ഹിറ്റായ ചിത്രമായ പ്രേമലുവില്‍ ഒരുപാട് പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു. മന്ദാകിനിയിലും സ്ത്രീകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ വിമര്‍ശിക്കേണ്ട കാര്യമില്ല എന്നാണ് അനാര്‍ക്കലി പറയുന്നത്. സിനിമ കണ്ട് യുവജനത വഴിതെറ്റുമെന്ന് കരുതുന്നില്ല. സിനിമയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ മദ്യപിക്കുന്നത് ചിത്രീകരിക്കുന്നതില്‍ തെറ്റൊന്നുമില്ല എന്നും താരം പറയുന്നു:

ജോയൽ മാത്യൂസ്

Recent Posts

വിവാദങ്ങള്‍ക്കിടയില്‍ ഒരേ വേദിയില്‍ പരസ്പരം മുഖം നല്‍കാതെ നയന്‍താരയും ധനുഷും

ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…

6 hours ago

‘പെരുന്നാള്‍’ സിനിമയിലേക്ക് പുതുമുഖങ്ങള്‍ക്കും അവസരം

വിനായകന്‍ നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…

6 hours ago

വിടാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയത് 75 കോടിക്ക്

അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…

6 hours ago

ഐ ആം കാതലന്‍ ഒടിടിയിലേക്ക്

നസ്ലിന്‍ പ്രധാന വേഷത്തിലെത്തിയ ഐ ആം കാതലന്‍…

6 hours ago