Categories: latest news

എന്റെ രക്തം പോകുന്നത് എനിക്ക് കാണാം, ഷോട്ട് കഴിയുന്നത് വരെ പറഞ്ഞില്ല: മഞ്ജു വാര്യര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍. സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ വലിയ തിരിച്ചു വരവ് തന്നെയാണ് താരം നടത്തിയിരിക്കുന്നത്. സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.പിന്നീട് 18മത്തെ വയസ്സില്‍ സല്ലാപം (1996) എന്ന ചലച്ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി.

ഇപ്പോള്‍ ഷൂട്ടിംഗിനിടെ വീണ് പരിക്കേറ്റതിനെക്കുറിച്ച് പറയുകയാണ് താരം. ജാക്ക് ആന്റ് ജില്ലിന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവമാണ് താരം പറയുന്നത്. ചിത്രത്തിലെ വില്ലന്മാരില്‍ ഒരാള്‍ മഞ്ജുവിനെ അയേണ്‍ ബോക്‌സ് വച്ച് തല്ലുന്നതായിരുന്നു രംഗം. അയേണ്‍ ബോക്‌സ് ഡമ്മിയായിരുന്നു, പക്ഷെ അതിന്റെ വയറും, പ്ലഗ്ഗ് ചെയ്യുന്ന ഭാഗവും ഒറിജിനലായിരുന്നു. അയേണ്‍ ബോക്‌സ് വന്ന് അടിച്ചിട്ട് പോയി, പക്ഷെ പിന്നാലെ ആ വയറും പ്ലഡ്ഡ് ഇന്‍ ഭാഗവും വന്ന് തലക്കടിക്കുകയായിരുന്നു എന്നാണ് മഞ്ജു പറയുന്നത്.

അടി കിട്ടി ഞാന്‍ കുനിഞ്ഞ് കിടക്കുന്നതാണ് സീന്‍. അപ്പോള്‍ എനിക്ക് കാണാം എന്റെ രക്തം ഒലിച്ചു പോകുന്നത്. പക്ഷെ ഷോട്ട് കഴിയുന്നതുവരെ ഞാന്‍ പറഞ്ഞില്ല. കഴിഞ്ഞപ്പോഴാണ് മുറിവ് പൊത്തിപ്പിടിച്ച് എഴുന്നേറ്റത് എന്നുമാണ് മഞ്ജു പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

അടിപൊളി ലുക്കുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

7 minutes ago

മനംമയക്കും ലുക്കുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

9 minutes ago

സാരിയില്‍ മനോഹരിയായി ഇഷാനി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

12 minutes ago

യൂട്യൂബ് ചാനലില്‍ നിന്നും കുഞ്ഞിനൊപ്പമുള്ള വീഡിയോ ഡിലീറ്റ് ചെയ്ത് ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

1 day ago

മീനൂട്ടിയുടെ ഫോട്ടോയ്ക്ക് ലൈക്ക് ചെയ്ത് മഞ്ജു വാര്യര്‍

മലയാളത്തിലെ താരപുത്രിമാരില്‍ എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…

1 day ago