Categories: latest news

നടിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയെന്ന് ഒമര്‍ ലുലു; ബലാത്സംഗ കേസില്‍ ജാമ്യം

യുവനടിയെ ബലാത്സംഗ ചെയ്‌തെന്ന കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം. അറസ്റ്റ് ഉണ്ടാകുകയാണെങ്കില്‍ 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. ഹൈക്കോടതിയാണ് ഒമറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചത്.

യുവ നടിയുമായി ഉണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം മാത്രമാണെന്ന് ഒമര്‍ ലുലു കോടതിയെ അറിയിച്ചു. ഹര്‍ജിയിന്മേലുള്ള വിശദമായ വാദം ജൂണ്‍ ആറിലേക്ക് മാറ്റി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഒമര്‍ ലുലു നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തു എന്നാണ് നടി പരാതിയില്‍ പറയുന്നത്. നെടുമ്പാശ്ശേരി പോലീസ് ആണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്.

Omar Lulu

കൊച്ചി സ്ഥിരതാമസമാക്കിയ നടിയെ കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സൗഹൃദം നടിച്ചും സിനിമയില്‍ അവസരം നല്‍കാമെന്ന ധരിപ്പിച്ചും വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്നാണ് പരാതി. കൊച്ചി സിറ്റി പോലീസിന് നല്‍കിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പോലീസിന് കൈമാറുകയായിരുന്നു.

ഒമര്‍ ലുലുവിന്റെ മുന്‍ സിനിമയിലും യുവ നടി അഭിനയിച്ചിട്ടുണ്ട്. നടിയുമായി യാത്രകള്‍ ചെയ്തിട്ടുണ്ട് എന്നും അടുത്ത സൗഹൃദം ഉണ്ടെന്നും സംവിധായകന്‍ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ സൗഹൃദം ഉപേക്ഷിച്ചതോടെ തന്നോട്ട് വ്യക്തിവിരോധം ആയെന്നും ഇതാണ് പരാതിക്ക് പിറകിലെന്ന് സംശയിക്കുന്നതായും ഒമര്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

നാടന്‍ ലുക്കുമായി സരയു

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ഗംഭീര ലുക്കുമായി മഞ്ജു വാര്യര്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

2 hours ago

സെറ്റ് സാരിയില്‍ അതിസുന്ദരിയായി അനുശ്രീ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

കിടിലന്‍ ചിത്രങ്ങളമായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

2 hours ago

സാരിയില്‍ മനോഹരിയായി അഹാന കൃഷ്ണ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

2 hours ago

മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

1 day ago