Categories: latest news

കേശു ഈ വീടിന്റെ നാഥന്‍ വന്‍ ലാഭമുണ്ടാക്കിയ സിനിമ, 100 കോടി കളക്ഷനു തുല്യം; നാദിര്‍ഷാ

ദിലീപിനെ നായകനാക്കി നാദിര്‍ഷാ സംവിധാനം ചെയ്ത ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്‍. ദിലീപ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍. ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ സിനിമ റിലീസ് ചെയ്തത്. ഒട്ടേറെ നെഗറ്റീവ് അഭിപ്രായങ്ങള്‍ കേട്ടെങ്കിലും കേശു ഈ വീടിന്റെ നാഥന്‍ സാമ്പത്തികമായി വന്‍ ലാഭമായിരുന്നെന്ന് നാദിര്‍ഷാ പറയുന്നു.

30 കോടിക്കാണ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ ഈ ചിത്രത്തിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ടാക്‌സ് അടക്കം കൂടി ചേരുമ്പോള്‍ ഞങ്ങള്‍ 37 കോടിയോളം ലഭിച്ചിട്ടുണ്ട്. അതുകൂടാതെ സാറ്റലൈറ്റ് അവകാശമൊക്കെ വേറെ. തിയറ്ററില്‍ ഒരു സിനിമ നൂറ് കോടി കളക്ട് ചെയ്താലാണ് ഇത്രയും വരുമാനം നിര്‍മാതാവിന് ലഭിക്കുക. അങ്ങനെ നോക്കുമ്പോള്‍ കേശു ഈ വീടിന്റെ നാഥന്‍ വലിയ ലാഭമാണെന്നും നാദിര്‍ഷാ പറഞ്ഞു.

Dileep

തന്റെ മറ്റൊരു സിനിമയായ ഈശോയും ഒടിടിയില്‍ ആണ് എത്തിയത്. 4.40 കോടിയാണ് ആകെ ചെലവ്. ആ സിനിമയ്ക്ക് ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവില്‍ നിന്ന് 10 കോടി ലഭിച്ചിട്ടുണ്ട്. തന്റെ എല്ലാ സിനിമകളും നിര്‍മാതാക്കള്‍ക്ക് ലാഭം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. അത് ദൈവാനുഗ്രഹമായാണ് കാണുന്നതെന്നും നാദിര്‍ഷാ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago