Categories: latest news

സ്ത്രീ പ്രൊഡ്യൂസറായതിന്റെ ഗുണവും ദോഷവും ഉണ്ട്: സാന്ദ്ര തോമസ്

നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സാന്ദ്ര തോമസ്. വിവാഹ ശേഷം സോഷ്യല്‍ മീഡിയയിലാണ് താരം ഏറെ സജീവം.

ഫ്രൈഡേ എന്ന ചിത്രമാണ് സാന്ദ്ര ആദ്യമായി നിര്‍മ്മിച്ചത്. പിന്നീട് സക്കറിയായുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍ എന്നിവ നിര്‍മ്മിച്ചു. സാന്ദ്രയുടെ ബിസിനസ് പങ്കാളികളില്‍ ഒരാളായിരുന്നു വിജയ് ബാബു. എന്നാല്‍ ഇവര്‍ രണ്ടുപേരും തെറ്റി പിരിഞ്ഞു.

സ്ത്രീ പ്രൊഡ്യൂസറായതിന്റെ ഗുണവും ദോഷവും ഉണ്ടെന്ന് പറയുകയാണ് സാന്ദ്ര. സ്ത്രീ പ്രൊഡ്യൂസര്‍ എന്നൊക്കെ അറിയപ്പെടുന്നതില്‍ ഗുണവും ദോഷവുമുണ്ടെന്ന് സാന്ദ്ര പറയുന്നു. സ്ത്രീ പ്രൊഡ്യൂസര്‍ എന്ന് പറയുമ്പോള്‍ പലര്‍ക്കും ഒരു പേടിയുമുണ്ട്, ഒരു ബഹുമാനവുമുണ്ട്. ഇത് തന്നെ തിരിച്ചുമുണ്ട്. ഞാന്‍ എന്റെ പല പ്രൊഡ്യൂസര്‍ ഫ്രണ്ട്‌സിന്റെ അടുത്തൊക്കെ പറയാറുണ്ട്, പേരിനെങ്കിലും ഒന്ന് എന്റെ കൂടെ നില്‍ക്കണം എന്ന്. ഒരാള്‍ കൂടെയുണ്ടെങ്കില്‍ സെറ്റിന്റെ വൈബ് തന്നെ വേറെയാണ്. അങ്ങനെ വരുമ്പോള്‍ ചെറിയ കാര്യങ്ങള്‍ക്കൊന്നും അവര്‍ നമ്മുടെ അടുത്ത് ഒന്നിനും വരില്ല. ആണുങ്ങള്‍ക്ക് ഒരു വഴക്കിട്ടാല്‍ തോളത്തൊരു കൈയ്യിട്ട് ആ പോട്ടെ എന്ന് പറഞ്ഞാല്‍ തീരും. പക്ഷെ നമുക്ക് അങ്ങനെ ഒരു സ്‌പേസ് ഇല്ല. ഇതൊക്കെ പറഞ്ഞ് തന്നെ തീര്‍ക്കണം. അത് ഒരു വലിയ ടാസ്‌ക് ആണെന്നും സാന്ദ്ര പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

വിവാദങ്ങള്‍ക്കിടയില്‍ ഒരേ വേദിയില്‍ പരസ്പരം മുഖം നല്‍കാതെ നയന്‍താരയും ധനുഷും

ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…

7 hours ago

‘പെരുന്നാള്‍’ സിനിമയിലേക്ക് പുതുമുഖങ്ങള്‍ക്കും അവസരം

വിനായകന്‍ നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…

8 hours ago

വിടാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയത് 75 കോടിക്ക്

അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…

8 hours ago

ഐ ആം കാതലന്‍ ഒടിടിയിലേക്ക്

നസ്ലിന്‍ പ്രധാന വേഷത്തിലെത്തിയ ഐ ആം കാതലന്‍…

8 hours ago