Categories: latest news

അല്‍ത്താഫും അനാര്‍ക്കലിയും ഒന്നിക്കുന്ന മന്ദാകിനി നാളെ മുതല്‍

അല്‍ത്താഫ് സലിം, അനാര്‍ക്കലി മരിക്കാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല സംവിധാനം ചെയ്യുന്ന മന്ദാകിനി നാളെ മുതല്‍ തിയറ്ററുകളില്‍. എല്ലാവിധ പ്രേക്ഷകരേയും രസിപ്പിക്കുന്ന കോമഡി എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്ന് ഇതുവരെയുള്ള അപ്‌ഡേറ്റുകളില്‍ നിന്ന് വ്യക്തമാണ്.

ചിത്രത്തിലെ ‘ഉള്ളം തുടിക്കണ്’ എന്ന റൊമാന്റിക് ഗാനം ഇന്നലെയാണ് റിലീസ് ചെയ്തത്. യുട്യൂബില്‍ ഇതിനോടകം രണ്ട് ലക്ഷത്തോളം ആളുകള്‍ ഈ പാട്ട് കണ്ടുകഴിഞ്ഞു. രമ്യത് രാമന്റെ വരികള്‍ക്ക് ബിബിന്‍ അശോക് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. രമ്യത് തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഡബ്സി ആലപിച്ച ‘വട്ടേപ്പം’ എന്ന പാട്ടിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മിച്ച ചിത്രത്തിന്റെ തിരക്കഥ വിനോദ് ലീല തന്നെയാണ്.

അനാര്‍ക്കലി മരിക്കാറിനും അല്‍ത്താഫ് സലീമിനും പുറമെ ഗണപതി എസ് പൊതുവാള്‍, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയര്‍, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകന്‍ ലാല്‍ ജോസ്, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

13 minutes ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

5 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

5 hours ago