Categories: latest news

ലാലേട്ടന്റെ സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിക്കാന്‍ സാധിച്ചത് വലിയ കാര്യം: ചിത്ര നായര്‍

ന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലെ സുമതല എന്ന കഥാപാത്രം ചെയ്ത് മലയാളികള്‍ക്കിടയില്‍ പ്രിയങ്കരായായ നടിയാണ് ചിത്ര നായര്‍. ഇതിലെ സുരേശന്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നാലെ ഈ രണ്ട് കഥാപാത്രങ്ങളെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത സ്പിന്‍ ഓഫ് ചിത്രമാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. ഇതിലും ചിത്ര നായര്‍ പ്രധാന വേഷം ചെയ്തു.

മോഹന്‍ലാലിന്റെ ആറാട്ട് സിനിമയിലൂടെയാണ് ചിത്ര സിനിമാ ലോകത്തേക്ക് എത്തുന്നത്. അതിലെ അനുഭഴം പങ്കുവെക്കുകയാണ് താരം. ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയിലല്ല തന്നെ സെറ്റില്‍ ആരും കണ്ടിരുന്നതെന്നാണ് ചിത്ര നായര്‍ പറയുന്നത്. ആറാട്ടില്‍ അഭിനയിച്ചിട്ടുണ്ട്. അതിന്റെ ഷൂട്ടിന് പോകുന്ന സമയത്തും വെറുതേ ചിന്തിച്ചിരുന്നു ഇവരെ ഒക്കെ നമുക്ക് കാണാന്‍ പറ്റുമോ എന്ന്. മോഹന്‍ലാല്‍ എന്ന നടനെ അത്രയും ഇഷ്ടമാണ്.

അവസരം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ ലാലേട്ടനെ കാണാന്‍ പറ്റുമോ എന്നാണ് ഞാന്‍ ചോദിച്ചത്. ലാലേട്ടന്‍ വരുമോ എന്ന് വിചാരിച്ച് നില്‍ക്കുമ്പോഴാണ് അദ്ദേഹം വരുന്നത്. അതും വരുമ്പോള്‍ തന്നെ എല്ലാവരോടും ഹായ് എന്നൊക്കെ കാണിച്ച് അദ്ദേഹത്തെ കാണുമ്പോള്‍ തന്നെ ബോധം പോയ പോലെയാണ് എനിക്ക് തോന്നിയത്. ലാലേട്ടന്റെ സിനിമയില്‍ ജൂനിറയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിക്കാന്‍ സാധിച്ചത് വലിയ കാര്യമായിട്ടാണ് കരുതുന്നത് എന്നും താരം പറയുന്നു.

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

7 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

7 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

7 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

13 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

13 hours ago