Categories: latest news

കൈയില്‍ പ്ലാസ്റ്ററുമായി റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യ റായി

സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍ ലോക സുന്ദരി ഐശ്വര്യ റായി. ഒരു നടി ആകുന്നതിനു മുന്‍പ് അവര്‍ മോഡലിംഗ് രംഗത്ത് തിളങ്ങുകയും 1994ലെ ലോകസുന്ദരി പട്ടം കരസ്ഥമാക്കുകയും ചെയ്തിരുന്നു. ലോകത്തില്‍ ഏറ്റവും സൗന്ദര്യമുള്ള വനിത എന്ന് പലപ്പോഴും വിശേഷിപ്പിക്കാറുള്ള ഐശ്വര്യയുടെ ആദ്യ ചലച്ചിത്രം 1997ല്‍ മണിരത്‌നം സംവിധാനം ചെയ്ത ‘ഇരുവര്‍’ ആയിരുന്നു. ഐശ്വര്യയുടെ ആദ്യ വിജയം നേടിയ വാണിജ്യ സിനിമ 1998ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ജീന്‍സ്’ ആയിരുന്നു. പിന്നീട് സഞ്ചയ് ലീലാ ബന്‍സാലിയുടെ ‘ഹം ദില്‍ ദേ ചുകേ സനം’ എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡ് സിനിമാലോകത്ത് എത്തി. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചു.

തുടര്‍ന്ന് സഞ്ചയ് ലീലാ ബന്‍സാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിച്ചു. 2002ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചു. തുടര്‍ന്ന് തമിഴ്, ബംഗാളി സിനിമകളിലും ബ്രൈഡ് ആന്‍ പ്രിജുഡിസ് (2003), മിസ്ട്രസ് ഓഫ് സ്‌പൈസസ് (2005), ലാസ്റ്റ് റീജിയന്‍ (2007) എന്നീ അന്തര്‍ദേശീയ ചലച്ചിത്രങ്ങളിലും അവര്‍ അഭിനയിക്കുകയുണ്ടായി.

ഇപ്പോഴിതാ റെഡ് കാര്‍പ്പറ്റില്‍ നിന്നുള്ള താരത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. കറുപ്പും ?ഗോള്‍ഡനും വെളുപ്പും ഇട കലര്‍ന്ന നിറത്തിലുള്ള ഗൗണ്‍ ധരിച്ചാണ് ഐശ്വര്യയെത്തിയത്. കൈക്കേറ്റ പരുക്ക് ഗൗനിക്കാതെയുള്ള ഐശ്വര്യയുടെ റെഡ് കാര്‍പ്പറ്റിലേക്കുള്ള ഈ വരവിന് അഭിനന്ദിക്കുകയാണ് ആരാധകരും.

ജോയൽ മാത്യൂസ്

Recent Posts

സിനിമയില്‍ ഒരുപാട് സ്ട്രഗില്‍ അനുഭവിച്ചു: ഹണി റോസ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്.…

5 hours ago

ബോഗയ്ന്‍വില്ലയുടെ പുതിയ പോസ്റ്റര്‍ പുറത്ത്

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ…

5 hours ago

സൂര്യ ചിത്രം കങ്കുവ റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍…

6 hours ago

ആദ്യ ദിനം 76 ലക്ഷത്തില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ 22 കോടി ! കിഷ്‌കിന്ധാ കാണ്ഡം ഓണം വിന്നറാകുമോ?

ബോക്സ്ഓഫീസില്‍ ഞെട്ടിക്കുന്ന കുതിപ്പുമായി കിഷ്‌കിന്ധാ കാണ്ഡം. റിലീസ്…

6 hours ago

വാഴ ഒടിടിയിലേക്ക്

തീയേറ്ററില്‍ മികച്ച പ്രതികരണം നേടിയ വാഴ എന്ന…

6 hours ago