Categories: latest news

ഇത് തിരിച്ചുതരണം, എങ്കിലേ അടുത്തത് ചെയ്യാന്‍ പറ്റൂ; ടര്‍ബോയെ കുറിച്ച് മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ‘ടര്‍ബോ’ തിയറ്ററുകളിലെത്തുകയാണ്. മേയ് 23 നാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. സമീപകാലത്ത് വ്യത്യസ്തമായ സിനിമകളിലൂടെ മലയാളികളെ ത്രസിപ്പിച്ച മമ്മൂട്ടി ടര്‍ബോയിലും ഞെട്ടിക്കുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമ കൂടിയാണ് ടര്‍ബോ.

തങ്ങളുടെ നിര്‍മാണ കമ്പനിയിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് ടര്‍ബോയെന്നും പ്രേക്ഷകരിലാണ് വിശ്വാസമെന്നും മമ്മൂട്ടി പറഞ്ഞു. പ്രേക്ഷകരുടെ ധൈര്യത്തിലാണ് ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ 42 വര്‍ഷമായിട്ട് പ്രേക്ഷകര്‍ തന്നെ കൈവിട്ടിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു. ടര്‍ബോയുടെ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Mammootty – Turbo

42 വര്‍ഷമായി താന്‍ സിനിമയിലുണ്ടെന്നും പ്രേക്ഷകരുടെ പിന്തുണയില്‍ വിശ്വാസമുണ്ടെന്നും മമ്മൂട്ടി പറയുന്നു. ‘ എടുത്ത സിനിമകളില്‍ ഏറ്റവും ചെലവേറിയ സിനിമയാണ് ടര്‍ബോ. ചെലവാക്കിയതില്‍ കുറച്ചൊക്കെ കിട്ടിയിട്ടുണ്ട്, കുറച്ചൊക്കെ പോയിട്ടുണ്ട്. എല്ലാം കൂടി ചേര്‍ത്താണ് ഇതില്‍ ഇട്ടിരിക്കുന്നത്. കുഴപ്പമാക്കി കളയരുത് (ചിരിക്കുന്നു) ഇതില്‍ മുടക്കിയത് തിരിച്ചു തന്നാല്‍ നമുക്ക് അടുത്തതിനു ഇറങ്ങാം. പ്രേക്ഷകരുടെ ധൈര്യത്തിലാണ് നമ്മള്‍ ഇറങ്ങിയിരിക്കുന്നത്. ഇവിടെ 42 കൊല്ലമായി, ഇവര്‍ എന്നെ കൈവിട്ടിട്ടില്ല. ഇനിയും വിടത്തില്ല,’ മമ്മൂട്ടി പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ബിഗ് ബോസ് വിളിച്ചാലും പോകില്ല; കാരണം വ്യക്തമാക്കി സന്തോഷ് വർക്കി

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലേക്ക് ക്ഷണിച്ചാൽ…

2 hours ago

ബോൾഡ് ലുക്കിൽ തിളങ്ങി ശ്രുതി; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

ഇൻസ്റ്റാഗ്രാമിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ശ്രദ്ധേയയായ…

2 hours ago

‘ചെന്നൈ വൈബ്‌സിൽ’ ശ്രുതി രജനീകാന്ത്; ശ്രദ്ധേയമായി താരത്തിന്റെ പുത്തൻ ചിത്രങ്ങൾ

പ്രശസ്ത ടെലിവിഷൻ താരം ശ്രുതി രജനീകാന്ത് ചെന്നൈയിൽ…

3 hours ago

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

14 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

21 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

21 hours ago