Prithviraj and Mammootty
2010 ല്‍ പുറത്തിറങ്ങിയ പോക്കിരിരാജയിലാണ് മമ്മൂട്ടിയും പൃഥ്വിരാജും തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് ഇരുവരും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും നടന്നില്ല. അതേസമയം മോഹന്‍ലാലുമൊന്നിച്ച് ലൂസിഫര്‍, ബ്രോ ഡാഡി എന്നീ ചിത്രങ്ങള്‍ പൃഥ്വി അഭിനയിക്കുകയും ചെയ്തു. മമ്മൂട്ടിക്കൊപ്പമുള്ള പ്രൊജക്ടിനെ കുറിച്ച് മനസ് തുറക്കുകയാണ് ഇപ്പോള്‍ പൃഥ്വി.
തനിക്കും മമ്മൂട്ടിക്കും ഇഷ്ടപ്പെട്ട ഒരു കഥ വന്നിരുന്നുവെന്നും എന്നാല്‍ മമ്മൂട്ടിക്ക് തിരക്കുകളായതിനാല്‍ നടക്കുന്നത് വെല്ലുവിളിയാണെന്നും പൃഥ്വിരാജ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ഞങ്ങള്‍ കഥ കേട്ടിട്ടുണ്ട്. ഒരു സിനിമയില്‍ മമ്മൂക്കയും പൃഥ്വിരാജും ഒന്നിച്ചാല്‍ നന്നാകും എന്നോ അല്ലെങ്കില്‍ ഏതെങ്കിലും കഥാപാത്രം ചെയ്താല്‍ നന്നാകുമെന്നും ആളുകള്‍ പറയുമല്ലോ. മമ്മൂക്കയ്ക്കും എനിക്കും ഇഷ്ടപ്പെട്ട ഒരു സിനിമയും കഥയുമൊക്കെയുണ്ട്. പക്ഷെ നിര്‍ഭാഗ്യവശാല്‍ മമ്മൂക്ക ഒരുപാട് ബിസിയാണ്. അദ്ദേഹത്തിന് ബാക് ടു ബാക് സിനിമകളുണ്ട്. അപ്പോള്‍ സമയം കണ്ടെത്തുക എന്നതാണ് സിനിമയുടെ ചലഞ്ച്’ പൃഥ്വിരാജ് പറഞ്ഞു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…