Anaswara Rajan
കറുപ്പില്‍ സുന്ദരിയായി നടി അനശ്വര രാജന്‍. തന്റെ പുതിയ ചിത്രമായ ഗുരുവായൂരമ്പല നടയില്‍ സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് താരം. സിംപിള്‍ ഔട്ട്ഫിറ്റില്‍ വളരെ സുന്ദരിയായാണ് താരത്തെ ചിത്രങ്ങളിലും വീഡിയോയിലും കാണുന്നത്. പൃഥ്വിരാജ്, ബേസില്‍ ജോസഫ്, നിഖില വിമല്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അനശ്വരയ്‌ക്കൊപ്പം അഭിനയിക്കുന്നുണ്ട്. ബേസിലിന്റെ നായിക വേഷമാണ് അനശ്വരയുടേത്.
ഉദാഹരണം സുജാത എന്ന മഞ്ജു വാര്യര്‍ ചിത്രത്തിലൂടെയാണ് 2017ല്‍ മലയാളം സിനിമ രംഗത്തേക്കുള്ള അനശ്വരയുടെ ചുവട് വെയ്പ്പ്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടികൊടുക്കുകയും ചെയ്തിരുന്നു.
വാങ്ക്, സൂപ്പര്‍ ശരണ്യ, അവിയല്‍, മൈക്ക്, നേര് തുടങ്ങി പിന്നീടിങ്ങോട്ട് അനശ്വര മലയാള സിനിമയില്‍ സജീവമായ കാലമായിരുന്നു. റാങ്കി എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…