Categories: latest news

സ്ത്രീയെന്ന നിലയില്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടത്തിലാണ്: അമല പോള്‍

മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ് അമല പോള്‍. തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങിയ താരം മുന്‍നിര നായക കഥാപാത്രങ്ങള്‍ക്കപ്പം സ്‌ക്രീന്‍ സ്‌പെയ്‌സ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

സിനിമിയിലെന്നതുപോലെ തന്നെ അമലയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. പ്രണയവും വിവാഹവും വേര്‍പിരിയലുമെല്ലാം പാപ്പരാസികള്‍ ആഘോഷമാക്കുകയും ചെയ്തതാണ്. ഇത് സാധാരണക്കാര്‍ക്കിടയിലും പല ഊഹോപോഹങ്ങള്‍ക്കും കാരണമായിരുന്നു.

ഇപ്പോള്‍ അമ്മയാകാനുള്ള ഒരുക്കത്തിലാണ് താരം. കഴിഞ്ഞ ദിവസം താരം ഗര്‍ഭിണികള്‍ക്ക് ഒരുക്കിയ റാംപ് വാക്കില്‍ പങ്കെടുത്തിരുന്നു. അവിടെ താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. സ്ത്രീയെന്ന നിലയില്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടത്തിലാണ് താനിപ്പോഴുള്ളതെന്നും ഗര്‍ഭിണായ ഒരു സ്ത്രീയെ ഏറ്റവും കൂടുതല്‍ മനസിലാക്കാന്‍ സാധിക്കുക മറ്റൊരു ഗര്‍ഭിണിക്കാണെന്നും അമല കൂട്ടിച്ചേര്‍ത്തു. ഒരു കുട്ടി അല്ലെങ്കില്‍ പ്രസവം എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിലേക്കുള്ള കൂട്ടിച്ചേര്‍ക്കലായിരിക്കണം. ഒരിക്കലും ജീവതത്തിലെ പരിമിതിയായി മാറരുത്. അടുത്ത തലമുറയ്ക്കുവേണ്ടിയുള്ള തുടക്കമാണിത്. അതില്‍ നമ്മള്‍ സ്വയം സ്‌നേഹിക്കുകയും പ്രചോദനം നല്‍കുകയും വേണം എന്നും അമല പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

കോമഡിയല്ല രാഷ്ട്രീയം; പിഷാരടിക്ക് ആശംസകള്‍ നേര്‍ന്ന് ധര്‍മ്മജന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന…

7 hours ago

ദൃശ്യം 2 തിയറ്ററുകളിലേക്ക്

മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 2…

7 hours ago

മനോഹരിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

12 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

സാരിയില്‍ ഗ്ലാമറസായി നിഖില

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

12 hours ago

അതിസുന്ദരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago