Categories: latest news

തമിഴ് നടിമാര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കുന്നില്ല, എല്ലാം മലയാളി നടിമാര്‍ക്ക് മാത്രം: വനിത വിജയകുമാര്‍

വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്‍. പ്രമുഖ തമിഴ്‌നടനായ വിജയകുമാറിന്റെ മകള്‍ കൂടിയാണ് വനിത. ഒരു കാലത്ത് തമിഴ് സിനിമയിലും മലയാളം സിനിമയിലും നിറഞ്ഞു നിന്നിരുന്നു.

താരദമ്പതികളായ വിജയകുമാറിന്റെയും മഞ്ജുള വിജയകുമാറിന്റെയും മകളായ വനിത പക്ഷെ ഇപ്പോള്‍ കുടുംബവുമായി നല്ല രസത്തിലല്ല. സഹോദരങ്ങളും അച്ഛന്‍ വിജയകുമാറുമൊന്നും വനിതയുമായും മക്കളുമായും യാതൊരു വിധത്തിലുള്ള ബന്ധം കാത്ത് സൂക്ഷിക്കുന്നുമില്ല.

ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. 90കളില്‍ കണ്ടുവളര്‍ന്ന നാട്ടിന്‍പുറങ്ങളിലെ സിനിമകള്‍ ഇന്ന് വളരെ കുറവാണ്. എപ്പോഴൊക്കെ അത്തരം ചിത്രങ്ങള്‍ പുറത്തുവരുന്നോ അതെല്ലാം വിജയിക്കുന്നുണ്ട്. അത്തരം സിനിമകള്‍ ചെയ്യുന്ന സംവിധായകരും വളരെ കുറഞ്ഞു. എന്റെ അച്ഛനൊക്കെ ചെയ്തതു പോലെയുള്ള പഴയ സിനിമകളും കഥകളും എനിക്ക് വളരെ ഇഷ്ടമാണ്. അങ്ങനെ പരുക്കനായ നാട്ടിന്‍പുറത്തെ നായിക കഥാപാത്രങ്ങള്‍ എന്തുകൊണ്ട് നമുക്ക് വരുന്നില്ല പറയുന്നതില്‍ വിഷമമുണ്ട്, ഒരുപാട് മലയാളം നടിമാര്‍ക്ക് അത്തരം വേഷങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ തമിഴ്‌നാട്ടിലുള്ള തമിഴ് നടിമാര്‍ക്ക് അത് ലഭിക്കില്ല എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

അതിസുന്ദരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

മനോഹര ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

അതിഗംഭീര ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

16 hours ago

സാരിയില്‍ മനോഹരിയായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

ഗ്ലാമറസ് പോസുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

16 hours ago

ഗംഭീര ലുക്കുമായി പാര്‍വതി തിരുവോത്ത്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago