Categories: Gossips

ലക്ഷ്യം 200 കോടിയോ? വമ്പന്‍ റിലീസുമായി മമ്മൂട്ടി; ടര്‍ബോ എത്തുന്നത് ഇങ്ങനെ

വമ്പന്‍ റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം ടര്‍ബോ. മേയ് 23 നാണ് ചിത്രം വേള്‍ഡ് വൈഡായി റിലീസ് ചെയ്യുക. പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ ഐഎംഡിബി പട്ടികയില്‍ ടര്‍ബോ രണ്ടാം സ്ഥാനത്താണ്. 38 ശതമാനം വോട്ടുകളോടെ ഒന്നാം സ്ഥാനത്തുള്ള കല്‍ക്കിക്ക് പിന്നില്‍. 15 ശതമാനം വോട്ടുകളാണ് ടര്‍ബോയ്ക്ക് ഐഎംഡിബിയില്‍ ലഭിച്ചിരിക്കുന്നത്.

ഫിന്‍ലന്‍ഡ്, റഷ്യ, ലാത്വിയ അടക്കം 40 ലേറെ രാജ്യങ്ങളില്‍ ടര്‍ബോ റിലീസ് ചെയ്യുന്നുണ്ട്. മലയാളത്തിലെ ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ ടര്‍ബോ സ്വന്തമാക്കിയേക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. രാവിലെ എട്ടിനായിരിക്കും ടര്‍ബോയുടെ ആദ്യ ഷോയെന്നാണ് വിവരം.

Mammootty

ജൂണ്‍ 13 നാണ് ടര്‍ബോയുടെ റിലീസ് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് മേയ് 23 ലേക്ക് മാറ്റുകയായിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടര്‍ബോ. ഇതുവരെ ചെയ്തതില്‍ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ്. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖാണ് ചിത്രത്തിന്റെ സംവിധാനം. ടര്‍ബോ ജോസ് എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. കോമഡി – ആക്ഷന്‍ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഉടന്‍ പുറത്തുവിടും.

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് പോസുമായി സാമന്ത

സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…

10 hours ago

അടിപൊളിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ സുരേന്ദ്രന്‍.…

10 hours ago

കിടിലന്‍ ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…

10 hours ago

ആരുടേയും അടിമയാകാന്‍ പറ്റില്ല: മീര ജാസ്മിന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

13 hours ago

ആദ്യം വെറുപ്പായിരുന്നു, ഇപ്പോള്‍ എന്റെ എല്ലാമാണ്; ജിഷിനെക്കുറിച്ച് അമേയ പറയുന്നു

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…

14 hours ago