Categories: latest news

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്: നിവിന്‍ പോളി

മലയാളികള്‍ക്ക് എറെ പ്രിയങ്കരനായ നടനാണ് നിവിന്‍ പോളി. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ 2010ല്‍ പ്രദര്‍ശനത്തിനെത്തിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഈ ചിത്രത്തിനുശേഷം ചലച്ചിത്രരംഗത്തുനിന്നും നിരവധി അവസരങ്ങള്‍ നിവിന് ലഭിച്ചു.

2011ല്‍ ട്രാഫിക്, സെവന്‍സ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2012ല്‍ പുറത്തിറങ്ങിയ തട്ടത്തില്‍ മറയത്ത് എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ വിനോദ് എന്ന നായക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. അതേ വര്‍ഷം തന്നെ സ്പാനിഷ് മസാല, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം പുതിയ തീരങ്ങള്‍, ചാപ്‌റ്റേഴ്‌സ്, ടാ തടിയാ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ നിതിന്‍ മോളി എന്ന കഥാപാത്രം ചെയ്തത് വിനീത് ശ്രീനിവാസന്‍ പറഞ്ഞതിനാല്‍ മാത്രമാണെന്ന് നടന്‍ നിവിന്‍ പോളി പറയുന്നത്. ഞാന്‍ കണ്‍ഫ്യൂസ്ഡ് ആയിരുന്നു അതൊരു മീറ്ററില്‍ ചെയ്യേണ്ട കഥാപാത്രമാണല്ലോ. അല്ലെങ്കില്‍ ഭയങ്കര സ്ലാപ്പ്സ്റ്റിക്ക് ആയി തോന്നും. അത് കറക്റ്റ് അല്ലെങ്കില്‍ ഒരു ഇമ്പാക്ട് ഇല്ലാത്ത പോലെ തോന്നുമായിരുന്നു. ഇങ്ങനെ ഡയലോഗ് പറഞ്ഞാല്‍ വര്‍ക്ക് ആകുമോ എനിക്കും ഡൗട്ട് ഉണ്ടായിരുന്നു. ആദ്യത്തെ ഡയലോഗുകള്‍ ഒക്കെ വേറെ രീതിയിലായിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു ഇങ്ങനെയുള്ള ഡയലോഗുകള്‍ പറയാന്‍ എനിക്കിത്തിരി മടിയുണ്ട് എന്ന്. അത് ശരിയാണ് എന്ന് പറഞ്ഞ് വിനീത് അത് മാറ്റി. എങ്കിലും എനിക്ക് സംശയമുണ്ടായിരുന്നു. വിനീത് പറഞ്ഞു, നീ എന്നെ വിശ്വസിച്ചേ, നീ വാ, ഞാന്‍ നോക്കിക്കോളാമെന്ന്. വിനീതായത് കൊണ്ട് മാത്രമാണ് ഞാന്‍ അത് ചെയ്തത്. വേറെ ആരാണെങ്കിലും, എത്ര വലിയ ഡയറക്ടര്‍ വന്നു പറഞ്ഞാലും ഞാനത് ചെയ്യില്ല. ഇറ്റ്‌സ് ഒണ്‍ലി ബികോസ് ഓഫ് വിനീത് എന്നാണ് നിവിന്‍ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago