Categories: latest news

ഭാമയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് മാത്രമല്ല ജീവിതത്തില്‍ നിന്നും അരുണ്‍ പുറത്ത് ! പിരിഞ്ഞെന്ന് സൂചന നല്‍കി മലയാളത്തിന്റെ പ്രിയതാരം

നടി ഭാമ വിവാഹ മോചിതയായി. താനിപ്പോള്‍ സിംഗിള്‍ മദര്‍ ആണെന്ന് ഭാമ ഇന്‍സ്റ്റഗ്രാമിലൂടെ സ്ഥിരീകരിച്ചു. മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താന്‍ സിംഗിള്‍ മദറാണെന്ന കാര്യം ഭാമ സ്ഥിരീകരിച്ചത്.

‘ ഞാനൊരു സിംഗിള്‍ മദര്‍ ആകുന്നതു വരെ എനിക്ക് അറിയില്ലായിരുന്നു ഞാന്‍ എത്രമാത്രം കരുത്തുള്ളവള്‍ ആണെന്ന്. വളരെ കരുത്തുള്ളവളായിരിക്കുക എന്നത് മാത്രമായിരുന്നു എനിക്കു മുന്‍പിലുള്ള ഏക പോംവഴി. ഞാനും എന്റെ കുഞ്ഞും,’ ഭാമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ബിസിനസുകാരനായ അരുണ്‍ ആയിരുന്നു ഭാമയുടെ ജീവിതപങ്കാളി. 2020 ജനുവരി 30 നായിരുന്നു ഇരുവരുടെയും വിവാഹം. അരുണ്‍ ഭാമയുടെ കുടുംബ സുഹൃത്ത് കൂടിയായിരുന്നു. 2021 ലാണ് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. നേരത്തെ ഭര്‍ത്താവിനും മകള്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ ഭാമ പങ്കുവെച്ചിരുന്നു. എന്നാല്‍ അടുത്തിടെ അത്തരം ചിത്രങ്ങള്‍ ഭാമ പങ്കുവച്ചിരുന്നില്ല. ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കിയതിന് പിന്നാലെ ഭാമ അരുണ്‍ എന്ന പേരിനും നടി മാറ്റം വരുത്തിയിരുന്നു. ഇവര്‍ പിരിഞ്ഞു എന്ന വാര്‍ത്തകള്‍ വന്നെങ്കിലും നടി അതിനോട് പ്രതികരിച്ചിരുന്നില്ല.

അനില മൂര്‍ത്തി

Recent Posts

ജയറാമിന്റെ ആസ്തി എത്രയാണെന്ന് അറിയാമോ ?

മലയാള സിനിമയില്‍ നിറസാന്നിധ്യമാണ് ജയറാം. അന്യഭാഷ സിനിമകളില്‍…

2 hours ago

നാടൻ ലുക്കിൽ തിളങ്ങി ഫറ ഷിബ്ല; ഇനിയും കാണാനുണ്ട് സാരി വിശേഷങ്ങൾ!

'കക്ഷി അമ്മിണിപ്പിള്ള' -ലെ കാന്തി എന്ന കഥാപാത്രത്തെ…

2 hours ago

വസ്ത്രങ്ങളില്‍ നിന്ന് വിയര്‍പ്പുനാറ്റം; തുറന്നടിച്ച് തൃഷ

ഫാഷന്‍ റീട്ടെയിലര്‍ ബ്രാന്‍ഡായ 'സാറ'യ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി…

10 hours ago

വിശ്വസിച്ചയാള്‍ ചതിച്ചു; സൗഭാഗ്യ

ഡാന്‍സ് ക്ലാസിലെയും, വീട്ടിലെയും തിരക്കുകള്‍ക്കിടയിലും തന്റെ പാഷന്…

11 hours ago

ഇയാളാണ് എനിക്ക് എല്ലാം; ഭര്‍ത്താവിനെക്കുറിച്ച് ലേഖ

എംജി ശ്രീകുമാറും ഭാര്യ ലേഖയും സോഷ്യല്‍മീഡിയയില്‍ സജീവമാണ്.…

11 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

11 hours ago