Fahad faasil - Aavesham
ഏപ്രില്‍ 11 നു തിയറ്ററുകളിലെത്തിയ ഫഹദ് ഫാസില്‍ ചിത്രം ആവേശം 150 കോടി ക്ലബിലേക്ക്. റിലീസ് ചെയ്ത് 26 ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോഴാണ് ആവേശം 150 കോടി ക്ലബിനു തൊട്ടടുത്ത് എത്തിയിരിക്കുന്നത്. 26-ാം ദിവസവും ഒരു കോടിയില്‍ അധികം കളക്ട് ചെയ്യാന്‍ ചിത്രത്തിനു സാധിച്ചു.
ഇന്ത്യയില്‍ നിന്ന് 93.9 കോടിയും ഓവര്‍സീസില്‍ നിന്ന് 53 കോടിയും ആവേശം ഇതിനോടകം നേടി കഴിഞ്ഞു. സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം ആവേശത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 146.9 കോടിയിലേക്ക് എത്തി. 30 കോടി മാത്രമാണ് ചിത്രത്തിന്റെ ബജറ്റ്. അടുത്ത നാലോ അഞ്ചോ ദിവസം കൊണ്ട് ആവേശം 150 കോടി ക്ലബില്‍ ഇടം പിടിക്കും.
അതേസമയം ആവേശം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലേക്കും എത്തുകയാണ്. മേയ് ഒന്‍പതിനാണ് ചിത്രത്തിന്റെ ഒ.ടി.ടി. റിലീസ്. ആമസോണ്‍ പ്രൈമിലാണ് ആവേശത്തിന്റെ ഒ.ടി.ടി സ്ട്രീമിങ്. ജിതു മാധവന്‍ സംവിധാനം ചെയ്ത ആവേശത്തില്‍ ആശിഷ് വിദ്യാര്‍ഥി, മന്‍സൂര്‍ അലി ഖാന്‍, സജിന്‍ ഗോപു തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
പ്രിയതാരം ജയറാമിന്റെയും പാര്‍വതിയുടെയും മകളാണ് മാളവിക. കുടുംബത്തോടൊപ്പമുള്ള…
മലയാളത്തിലൂടെ കടന്ന് വന്ന് തെന്നിന്ത്യ മുഴുവന്‍ കീടക്കിട…
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അമല…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കാജോള്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…