Categories: Gossips

നടികര്‍ ക്ലിക്കായോ? കുറച്ച് തമാശകള്‍ ഒഴിച്ചാല്‍ ശരാശരി ചിത്രം മാത്രമെന്ന് ആദ്യ പ്രതികരണം

ടൊവിനോ തോമസ്, ഭാവന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത നടികര്‍ തിയറ്ററുകളില്‍. ആദ്യ പകുതി പൂര്‍ത്തിയായപ്പോള്‍ പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. കോമഡികളെല്ലാം നല്ല രീതിയില്‍ വര്‍ക്ക്ഔട്ട് ആയിട്ടുണ്ടെന്നും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കുന്നതാണ് ആദ്യ പകുതിയെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

മേക്കിങ്ങും പശ്ചാത്തല സംഗീതവുമാണ് ഏറ്റവും വലിയ പ്ലസ് പോയിന്റ്. കോമഡി സീനുകളെല്ലാം വളരെ നാച്വറല്‍ ആയി തോന്നി. ടൊവിനോയും മറ്റു കഥാപാത്രങ്ങളും പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു. എന്നാല്‍ ആദ്യ പകുതി ശരാശരി മാത്രമാണെന്നും രണ്ടാം പകുതിയായിരിക്കും സിനിമയുടെ ഫലം നിര്‍ണയിക്കുകയെന്നും മറ്റു ചില അഭിപ്രായങ്ങളും കേള്‍ക്കാനുണ്ട്.

അലന്‍ ആന്റണിയും അനൂപ് വേണുഗോപാലും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, ഷൈന്‍ ടോം ചാക്കോ, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സിനിമയ്ക്കുള്ള സിനിമയും അഭിനേതാക്കളുടെ ജീവിതവുമണ് നടികറിന്റെ കഥാ പശ്ചാത്തലം. സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോള്‍ ഈഗോയും അഹങ്കാരവും കാരണം വീണു പോകുന്ന ഒരു താരത്തിന്റെ കഥയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പിന്നീടുള്ള ആ താരത്തിന്റെ തിരിച്ചുവരവാണ് സിനിമയുടെ പ്രധാന പ്ലോട്ട്.

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

1 day ago

അടിപൊളിയായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനുപമ പരമേശ്വരന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

1 day ago

അടിപൊളി ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

2 days ago

സാരിയില്‍ സുന്ദരിയായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

2 days ago