Categories: latest news

4500ന് വാങ്ങിയ ചെരുപ്പ് ഒരു മാസത്തില്‍ പൊട്ടി; വിമര്‍ശനവുമായി നടി കസ്തൂരി

അനിയന്‍ ബാവ ചേട്ടന്‍ ബാവ സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് കസ്തൂരി. സിനിമയില്‍ അമ്മു എന്ന കഥാപാത്രത്തെയാണ് കസ്തൂരി അവതരിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ കസ്തൂരി തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. മംഗല്യ പല്ലക്ക്, സ്‌നേഹം, പഞ്ചപാണ്ഡവര്‍ എന്നിവയാണ് കസ്തൂരിയുടെ മലയാള സിനിമകള്‍.

1992 ല്‍ മിസ് ചെന്നൈ അവാര്‍ഡ് നേടിയിട്ടുണ്ട്. മോഡലിങ് രംഗത്തും താരം സജീവമാണ്. 1996 ല്‍ റിലീസ് ചെയ്ത ഇന്ത്യന്‍ സിനിമയില്‍ കമല്‍ഹാസനൊപ്പം അഭിനയിച്ചു.

ഇപ്പോള്‍ താരത്തിന്റെ ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്. ചെരുപ്പ് പൊട്ടിപ്പോയ കാര്യമായ കാര്യമാണ് താരം പറയുന്നത്. സാധാരണ ഒരു ചെരുപ്പിന് വേണ്ടി ആയിരത്തില്‍ കൂടുതല്‍ രൂപ ഞാന്‍ ചിലവാക്കാറില്ല. എന്നാല്‍ ചില ആഢംബര പാദരക്ഷകളും ഞാന്‍ ഉപയോഗിക്കുന്നുണ്ട്. അത്തരത്തില്‍ എന്റെ കളക്ഷനിലെ ഏറ്റവും വിലകൂടിയതും ഏറ്റവും നിരാശയുണ്ടാക്കിയതുമായ ചെരുപ്പാണ് ഇത്. ഫിറ്റ്ഫ്‌ലോപ്പിന്റെ ഈ ചെരുപ്പ് മാര്‍ച്ചില്‍ 4500 രൂപയ്ക്ക് വാങ്ങി ഇപ്പോള്‍ പൊട്ടി’ എന്നാണ് കസ്തൂരിയുടെ വീഡിയോ. ചെരുപ്പ് പൊട്ടിയ ഭാഗങ്ങള്‍ എല്ലാം കസ്തൂരി വീഡിയോയില്‍ കാണിക്കുന്നുണ്ട്.

അനില മൂര്‍ത്തി

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

5 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

1 day ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago