Categories: Gossips

സുരേഷ് ഗോപി രാഷ്ട്രീയം അവസാനിപ്പിക്കുന്നോ? സിനിമയില്‍ സജീവമാകാന്‍ ആഗ്രഹം

ലോക്‌സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ സിനിമയില്‍ സജീവമാകാന്‍ സുരേഷ് ഗോപി. തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സുരേഷ് ഗോപി നേരത്തെ കമ്മിറ്റ് ചെയ്തതടക്കമുള്ള സിനിമ വര്‍ക്കുകളിലേക്ക് ഇനി കടക്കും. രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിക്കില്ലെങ്കിലും അടുത്ത ഒന്നര വര്‍ഷത്തേക്ക് സിനിമയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുക.

ഇപ്പോള്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് സുരേഷ് ഗോപി ജയിക്കാന്‍ സാധ്യത കുറവാണെന്നാണ് വോട്ടെടുപ്പിനു ശേഷം ബിജെപി ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റാലും സുരേഷ് ഗോപി തൃശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനം തുടരും. ഇത്തവണത്തേത് അടക്കം രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരില്‍ നിന്നാണ് സുരേഷ് ഗോപി ജനവിധി തേടിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി തൃശൂര്‍ കേന്ദ്രീകരിച്ച് സുരേഷ് ഗോപി പ്രവര്‍ത്തിക്കുന്നുമുണ്ട്. സുരേഷ് ഗോപി എത്തിയതോടെ തൃശൂരിലെ ബിജെപിയുടെ വോട്ട് ബാങ്ക് മെച്ചപ്പെട്ടു വരികയാണ്. ഇക്കാരണത്താലാണ് തുടര്‍ന്നും സുരേഷ് ഗോപി തൃശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കട്ടെയെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.

Suresh Gopi

അതേസമയം തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയാണെങ്കില്‍ അടുത്ത ഒന്നര വര്‍ഷക്കാലത്തേക്ക് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയൊരു ഇടവേള നല്‍കി സിനിമയില്‍ സജീവമാകാനാണ് താരത്തിന്റെ തീരുമാനം. ഇക്കാര്യം കേന്ദ്ര നേതൃത്വത്തേയും സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്. സിനിമയില്‍ സജീവമാകുകയാണെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു ആറ് മാസം മുന്‍പേ സുരേഷ് ഗോപി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചെത്തൂ.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അടിപൊളിയായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

3 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

3 hours ago

കിടിലന്‍ ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

മനോഹരിയായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

മനോഹരിയായി അമല പോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago