സമ്മിശ്ര പ്രതികരണങ്ങള്‍ക്ക് ഇടയിലും ബോക്സ്ഓഫീസില്‍ പിടിച്ചുനിന്ന് ദിലീപ് ചിത്രം പവി കെയര്‍ ടേക്കര്‍. റിലീസ് ചെയ്തു മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മൂന്നര കോടിയോളം കളക്ഷനാണ് ചിത്രത്തിനു നേടാന്‍ സാധിച്ചത്. റിലീസ് ദിനമായ ഏപ്രില്‍ 26 ന് ഒരു കോടിയാണ് പവി കെയര്‍ ടേക്കര്‍ കളക്ട് ചെയ്തത്.
ഏപ്രില്‍ 27, 28 (ശനി, ഞായര്‍) ദിവസങ്ങളില്‍ ആദ്യ ദിനത്തേക്കാള്‍ കളക്ഷന്‍ സ്വന്തമാക്കാന്‍ പവി കെയര്‍ ടേക്കറിനു സാധിച്ചു. ശനിയാഴ്ച 1.15 കോടിയും ഞായറാഴ്ച 1.30 കോടിയുമാണ് ചിത്രത്തിന്റെ കളക്ഷന്‍. അവധി ദിനമായ ഞായറാഴ്ച 37.28 ശതമാനമായിരുന്നു ദിലീപ് ചിത്രത്തിന്റെ ഒക്യുപ്പെന്‍സി.
അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട് എന്നീ സിനിമകള്‍ക്ക് ശേഷം നടന്‍ കൂടിയായ വിനീത് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് പവി കെയര്‍ ടേക്കര്‍. ദിലീപ് തന്നെയാണ് പവി കെയര്‍ ടേക്കര്‍ നിര്‍മിക്കുന്നത്. രാജേഷ് രാഘവന്റേതാണ് കഥ. ഒരു ഫ്‌ളാറ്റിന്റെ കെയര്‍ ടേക്കറായാണ് ദിലീപ് വേഷമിടുന്നത്.
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്. ഇന്‍സ്റ്റഗ്രാമിലാണ്…