Categories: latest news

‘മമ്മൂത്തീ’യെന്ന് ജയസൂര്യ; മെഗാസ്റ്റാറിന്റെ ചിത്രത്തിനു താഴെ സിനിമാ താരങ്ങളുടെ കമന്റ് മഴ

സോഷ്യല്‍ മീഡിയയില്‍ വൈറലായി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രം. വെള്ള ടീഷര്‍ട്ടും ബ്ളൂ ജീന്‍സും അണിഞ്ഞ് തലയില്‍ കൗബോയ് ഹാറ്റും കണ്ണടയും ധരിച്ചു നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയെ തീ പിടിപ്പിച്ചിരിക്കുന്നത്. ‘റാമ്പ്ളര്‍’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്.

ദുല്‍ഖറിന്റെ അടുത്ത സുഹൃത്തും ഫൊട്ടോഗ്രാഫറുമായ ഷാനി ഷകിയാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. വിജയ് യേശുദാസ്, ജയസൂര്യ, പേര്‍ളി മാണി, ശ്വേത മേനോന്‍ തുടങ്ങി നിരവധി സിനിമാ താരങ്ങള്‍ മെഗാസ്റ്റാറിന്റെ പുതിയ ചിത്രത്തെ പ്രശംസിച്ചിട്ടുണ്ട്. ഹോളിവുഡ് സിനിമയിലേക്കുള്ള പോക്കാണോ ഇതെന്ന് ആരാധകരും ചോദിക്കുന്നു.

‘മമ്മൂത്തീ’ ജയസൂര്യ കമന്റ് ചെയ്തിരിക്കുന്നു. ‘എന്തൊക്കെയാ ഈ കൊച്ചു കേരളത്തില്‍ നടക്കുന്നത്? ഏഹ്’ എന്നാണ് പേര്‍ളി മാണിയുടെ ഡയലോഗ്. ‘ഓ മൈ ഗോഡ്…മമ്മൂക്ക’ സിത്താര കൃഷ്ണകുമാര്‍ കുറിച്ചു. ‘ജാഡ’ എന്നാണ് ശ്വേത മേനോന്റെ കമന്റ്. സ്വാസിക, ഗായത്രി അരുണ്‍, ഷിയാസ് കരീം, മാളവിക മേനോന്‍ തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

ജിയോ ഹോട്സ്റ്റാറിൽ ‘അണലി’; പുതിയ അപ്‌ഡേറ്റുമായി സീരീസ്

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന മലയാളം…

26 minutes ago

‘ഗോഡ്ഫാദർ’ പുതിയ രൂപത്തിൽ; സോഷ്യൽ മീഡിയയിൽ വൈറലായി എ.ഐ പോസ്റ്റർ

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായ ‘ഗോഡ്ഫാദർ’ പുതിയ…

32 minutes ago

ഗ്ലാമറസ് ലുക്ക്; ശ്രിയ ശരണിന്റെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

നടി ശ്രിയ ശരണിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്…

39 minutes ago

കണ്ടില്ലെന്ന് നടിക്കുക എന്നത് നമ്മുടെ ചോയിസ് ആണ്; തൃഷ

ഇന്നലെ, ആഗസ്റ്റ് ഏഴിന് കോടതിയില്‍ നിന്ന് വന്നത്…

9 hours ago

എനിക്ക് വേണ്ടി ഓടി, ചേച്ചിയുടെ ഗര്‍ഭം പോലും അബോര്‍ഷനായിപ്പോയി; അനുമോള്‍

സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെയാണ് അനുമോള്‍ പ്രേക്ഷകരുടെ…

9 hours ago

കയ്യും കാലും കെട്ടിയിട്ടിട്ട് അടിക്കുന്ന അവസ്ഥ; തുറന്ന് പറഞ്ഞ് ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടശേഷം പോലീസുകാരില്‍ നിന്നും…

9 hours ago