Categories: Gossips

കോമഡിയുമായി വീണ്ടും ജനപ്രിയന്‍; ആദ്യദിനത്തിലെ കളക്ഷന്‍ എത്രയെന്നോ?

ആദ്യദിനം ബോക്സ്ഓഫീസില്‍ നിരാശപ്പെടുത്തി ദിലീപ് ചിത്രം പവി കെയര്‍ ടേക്കര്‍. ഹോളിഡേ ആയിട്ട് കൂടി റിലീസ് ദിനത്തില്‍ പവി കെയര്‍ ടേക്കര്‍ ഇന്ത്യയില്‍ നിന്ന് കളക്ട് ചെയ്തത് 95 ലക്ഷം മാത്രം. അതേസമയം വേള്‍ഡ് വൈഡ് കളക്ഷന്‍ കൂടി ചേര്‍ക്കുമ്പോള്‍ ഒരു കോടിക്ക് മുകളിലുണ്ട്. ട്രാക്കിങ് സൈറ്റായ സാക്‌നില്‍ക് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

റിലീസ് ചെയ്ത് 15 ദിവസങ്ങള്‍ പിന്നിട്ട ആവേശം, വര്‍ഷങ്ങള്‍ക്കു ശേഷം എന്നിവയ്ക്ക് പോലും പവി കെയര്‍ ടേക്കറിന്റെ ആദ്യദിന കളക്ഷനേക്കാള്‍ കൂടുതല്‍ പ്രതിദിന കളക്ഷന്‍ ലഭിക്കുന്നുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ പവി കെയര്‍ ടേക്കറിന്റെ 34,000 ടിക്കറ്റുകളാണ് വിറ്റു പോയിരിക്കുന്നത്. റിലീസ് ചെയ്തു 17-ാം ദിവസത്തിലേക്ക് എത്തിയ ആവേശത്തിന്റേതായി പവി കെയര്‍ ടേക്കറിന്റെ ഇരട്ടിയിലേറെ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ വിറ്റു പോയിരിക്കുന്നത്.

Pavi Care Taker

അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട് എന്നീ സിനിമകള്‍ക്ക് ശേഷം നടന്‍ കൂടിയായ വിനീത് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് പവി കെയര്‍ ടേക്കര്‍. ദിലീപ് തന്നെയാണ് പവി കെയര്‍ ടേക്കര്‍ നിര്‍മിക്കുന്നത്. രാജേഷ് രാഘവന്റേതാണ് കഥ. ഒരു ഫ്ളാറ്റിന്റെ കെയര്‍ ടേക്കറായാണ് ദിലീപ് വേഷമിടുന്നത്.

ആദ്യ ഷോ കഴിഞ്ഞപ്പോള്‍ ചിത്രത്തിനു ശരാശരി അഭിപ്രായങ്ങളാണ് ലഭിച്ചത്. ഔട്ട്‌ഡേറ്റഡ് ആയ തമാശകളാണ് സിനിമയെ ശരാശരിയില്‍ ഒതുക്കിയതെന്ന് ആദ്യ ഷോ കഴിഞ്ഞ ശേഷം നിരവധി പ്രേക്ഷകര്‍ പ്രതികരിച്ചു. ആവേശം, വര്‍ഷങ്ങള്‍ക്കു ശേഷം, ആടുജീവിതം എന്നീ സിനിമകള്‍ ഇപ്പോഴും മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്നതിനാല്‍ പവി കെയര്‍ ടേക്കര്‍ ബോക്‌സ്ഓഫീസില്‍ വലിയ വിജയമാകാനും സാധ്യതയില്ല.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അടിപൊളിയായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

16 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

17 hours ago

കിടിലന്‍ ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago

മനോഹരിയായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago

മനോഹരിയായി അമല പോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago