Categories: Gossips

കേരളത്തില്‍ നിന്ന് മാത്രം 50 കോടിയുമായി ആവേശം !

കേരള ബോക്സ്ഓഫീസില്‍ നിന്ന് മാത്രം 50 കോടി കളക്ട് ചെയ്ത് ഫഹദ് ഫാസില്‍ ചിത്രം ആവേശം. റിലീസ് ചെയ്തു 15-ാം ദിവസമാണ് ആവേശത്തിന്റെ കേരള ബോക്സ്ഓഫീസ് കളക്ഷന്‍ 50 കോടി കടന്നത്. കേരളത്തില്‍ നിന്ന് 50 കോടി കളക്ട് ചെയ്യുന്ന പന്ത്രണ്ടാമത്തെ ചിത്രവും എട്ടാമത്തെ മലയാള ചിത്രവുമാണ് ആവേശം.

അതേസമയം ആവേശം കഴിഞ്ഞ ദിവസമാണ് ആഗോള തലത്തില്‍ നൂറ് കോടി ക്ലബില്‍ ഇടം പിടിച്ചത്. റിലീസ് ചെയ്ത് 13-ാം ദിവസമാണ് ആവേശം നൂറ് കോടി ക്ലബില്‍ ഇടം പിടിച്ചത്. ഫഹദ് ഫാസിലിന്റെ ആദ്യ നൂറ് കോടി മലയാള സിനിമയാണ് ആവേശം.

Fahad faasil – Aavesham

ഈ വര്‍ഷം നൂറ് കോടി ക്ലബില്‍ ഇടം പിടിക്കുന്ന നാലാമത്തെ മലയാള ചിത്രം കൂടിയാണ് ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം. മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു, ആടുജീവിതം എന്നിവയാണ് ഈ വര്‍ഷം നൂറ് കോടി ക്ലബില്‍ ഇടം പിടിച്ച സിനിമകള്‍. ബോക്സ്ഓഫീസ് അനലിസ്റ്റുകളുടെ പ്രവചന പ്രകാരം ആവേശത്തിന്റെ ടോട്ടല്‍ ബോക്സ് ഓഫീസ് കളക്ഷന്‍ 150 കോടി വരെ എത്തിയേക്കാം.

അനില മൂര്‍ത്തി

Published by
അനില മൂര്‍ത്തി

Recent Posts

തൃഷയുടെ വിവാഹം മുടങ്ങിയതിന് പിന്നിലെ കാരണം ഇതോ?

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…

13 hours ago

കിട്ടുന്ന വേഷങ്ങള്‍ എല്ലാം ചെയ്യും, അമ്മ വേഷങ്ങള്‍ ആണെങ്കിലും; നിഷ സാരംഗ്

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…

13 hours ago

എന്നെക്കുറിച്ച് പ്രചരിച്ച കഥകള്‍കേട്ട് അച്ഛന്‍ കരഞ്ഞു; അനുശ്രീ

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ…

13 hours ago

ഞാന്‍ പ്രഗ്‌നന്റായ അതേ സ്പീഡില്‍ ഓസിയും ഗര്‍ഭിണിയായി; സിന്ധു കൃഷ്ണ

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…

13 hours ago

അതിസുന്ദരിയായി പ്രിയാവാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

18 hours ago