Categories: latest news

തന്റെ ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്തു; സന്ദേശങ്ങള്‍ വന്നാല്‍ ഉത്തരവാദി താനല്ലെന്ന് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍. 2003ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെയാണ് നടന്‍ സിനിമയില്‍ എത്തുന്നത്. 16ാംമത്തെ വയസിലാണ് സിനിമാ അരങ്ങേറ്റം.

നാദിര്‍ഷയുടെ ആദ്യ സംവിധാന സംരഭമായ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് വേണ്ടിയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി തിരക്കഥ എഴുതുന്നത്. ചിത്രം ബോക്‌സോഫീസ് ബ്ലോക്ബസ്റ്ററായിരുന്നു. 2016ല്‍ നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ നായകനായി തെരഞ്ഞെടുത്തത് വിഷ്ണു ഉണ്ണികൃഷ്ണനെയായിരുന്നു. നവംബര്‍ 11ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വമ്പന്‍ വിജയമായിരുന്നു.

ഇപ്പോള്‍ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതായി പറയുകയാണ് താരം. ഹലോ ഗായ്‌സ്, അങ്ങനെ എന്റെ ഫേസ്ബുക്ക് പേജും ഹാക്ക്ഡ് ആയിരിക്കുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്ന പേജ് ആരോ ഹാക്ക് ചെയ്തു. അതെന്നെ അറിയിക്കാനായി ഒരുപാട് സുഹൃത്തുക്കള്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. ഇന്നലെ തന്നെ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പേജ് റിക്കവറി ചെയ്യാനുള്ള പ്രോസസ് നടക്കുകയാണ്. ഇപ്പോള്‍ എന്റെ പേജില്‍ വരുന്ന ഫോട്ടോകള്‍ക്കോ വീഡിയോകള്‍ക്കോ ഞാന്‍ ഉത്തരവാദിയല്ല. അതുകൊണ്ട് ആ വീഡിയോയുടെ ലിങ്ക് ചോദിച്ച് ആരും എന്നെ ദയവ് ചെയ്ത് വിളിക്കരുത്. അത് ഞാനല്ല, ഹാക്ക് ചെയ്തവരാണ് അതൊക്കെ പോസ്റ്റ് ചെയ്യുന്നത്. താങ്ക്യൂ’, വീഡിയോയില്‍ വിഷ്ണു പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

12 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

12 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

12 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

12 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

12 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

14 hours ago