Categories: Gossips

കാര്‍ ഡ്രൈവറായി മോഹന്‍ലാല്‍; തരുണ്‍ മൂര്‍ത്തി ചിത്രം കംപ്ലീറ്റ് ഫാമിലി എന്റര്‍ടെയ്‌നര്‍

രുണ്‍ മൂര്‍ത്തി ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ശോഭനയാണ് ചിത്രത്തില്‍ നായിക. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയില്‍ കാര്‍ ഡ്രൈവര്‍ ആയാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. കേരളത്തില്‍ തന്നെയാണ് ചിത്രത്തിന്റെ മുഴുവന്‍ ഷൂട്ടിങ്ങും. ഏറെ നാളുകള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ വളരെ സാധാരണക്കാരനായ ഒരാളുടെ വേഷത്തില്‍ അഭിനയിക്കുന്നത്.

അതേസമയം തരുണ്‍ മൂര്‍ത്തി ചിത്രത്തിലും മോഹന്‍ലാല്‍ താടിവെച്ച് അഭിനയിക്കും. സമീപകാലത്ത് ഇറങ്ങിയ എല്ലാ ചിത്രങ്ങളിലും താരത്തിനു താടിയുണ്ടായിരുന്നു. ജീത്തു ജോസഫ് ചിത്രം ‘റാം’ ഷൂട്ടിങ് ഇതുവരെ പുരോഗമിച്ചിട്ടില്ല. ഈ ചിത്രത്തിന്റെ വര്‍ക്കുകള്‍ കഴിയുന്നതുവരെ മോഹന്‍ലാല്‍ താടിയെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടാണ് തരുണ്‍ മൂര്‍ത്തി ചിത്രത്തിലും താടിവെച്ച് അഭിനയിക്കുന്നത്.

Shobana and Mohanlal

ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നത്. നാല് വര്‍ഷത്തിനു ശേഷം ശോഭന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. മോഹന്‍ലാലിന്റെ 360-ാം സിനിമയാണ് ഇത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് ചിത്രം നിര്‍മിക്കുന്നത്.

അനില മൂര്‍ത്തി

Published by
അനില മൂര്‍ത്തി

Recent Posts

എനിക്ക് ശരിക്കും വട്ടായിരിക്കുമ്പോള്‍ ചെയ്ത പാട്ടാണ് ‘അപ്പങ്ങളെമ്പാടും’; ഗോപി സുന്ദര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് ഗോപി…

15 hours ago

മഞ്ജുവിന്റെ വിവാഹം വലിയ ഷോക്കായിപോയി, നല്ല കഴിവുള്ള കുട്ടിയായിരുന്നു, മേക്കപ്പ് ആര്‍ട്ടിസ്റ്റ് പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

15 hours ago

പീറ്റര്‍ മരിച്ചപ്പോള്‍ കാണാന്‍ പോകാന്‍ പറ്റാത്ത സാഹചര്യമായിരുന്നു; വനിത

വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്‍.…

15 hours ago

ബിഗ്‌ബോസിന് ശേഷം മണിക്കുട്ടനെ കണ്ടിട്ടില്ല: സൂര്യ

ബിഗ് ബോസ് മലയാളം ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ്…

15 hours ago

ക്യൂട്ട് ഗേളായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago