അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം പ്രേമത്തിലൂടെ കരിയറില്‍ ഏറ്റവും ഉയര്‍ച്ച കിട്ടിയ താരമാണ് അനുപമ പരമേശ്വരന്‍. മലയാളത്തില്‍ സജീവമല്ലെങ്കിലും തെലുങ്കില്‍ അനുപമയ്ക്ക് ലഭിക്കുന്ന സ്വീകാര്യത ഞെട്ടിക്കുന്നതാണ്. അനുപമയുടെ തെലുങ്ക് ചിത്രം ‘തില്ലു സ്‌ക്വയര്‍’ വന്‍ വിജയമായിരിക്കുകയാണ്. ഇതിനു പിന്നാലെ പ്രതിഫലം ഉയര്‍ത്താനുള്ള ഒരുക്കത്തിലാണ് താരം.
ഗ്ലാമര്‍ റോളുകള്‍ ചെയ്യാന്‍ ഒരു മടിയും കാണിക്കാത്ത താരമാണ് അനുപമ. ഇന്റിമേറ്റ് സീനുകളിലെ അനുപമയുടെ പെര്‍ഫോമന്‍സ് ഏറെ ചര്‍ച്ചയായിരിക്കുകയാണ്. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിനു കൂടുതല്‍ പ്രതിഫലം വാങ്ങാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. ഇനിവരുന്ന ഓരോ പ്രൊജക്ടിനും ഒന്നര കോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങാനാണ് താരത്തിന്റെ തീരുമാനം. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കണമെങ്കില്‍ ഇതില്‍ കൂടുതലും കൊടുക്കേണ്ടി വരും.
തില്ലു സ്‌ക്വയര്‍, കാര്‍ത്തികേയ 2 എന്നിവയാണ് തെലുങ്കില്‍ അനുപമയുടെ ബ്ലോക്ക്ബസ്റ്ററുകള്‍. 18 പേജ്‌സ്, ഈഗിള്‍ എന്നിവ പരാജയപ്പെട്ടെങ്കിലും അനുപമയുടെ താരമൂല്യത്തിനു കോട്ടമൊന്നും തട്ടിയില്ല. എന്തായാലും ഇനി വരുന്ന ചിത്രങ്ങളിലെല്ലാം കോടികള്‍ പ്രതിഫലം വാങ്ങാന്‍ അനുപമ തീരുമാനിച്ചു കഴിഞ്ഞു.
തെന്നിന്ത്യന് സിനിമ ലോകത്തെ താരസുന്ദരിമാരില് മുന്നിരയില് തന്നെയാണ്…
മലയാളികള്ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്ലാല്,…
ഗായകന്, നടന്‍, സംവിധായകന്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ്…
ആരാധകര്‍ക്കായി സ്റ്റൈലിഷ് ലുക്കില് ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി.…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം…