Categories: latest news

ഷാരൂഖ് ഖാനെ പ്രണയിച്ച് അഭിനയിക്കണം എന്നായിരുന്നു ആഗ്രഹം: വിദ്യ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ് വിദ്യ ബാലന്‍. ഒരേസമയം ഗ്ലാമറസ് റോളുകളിലൂടെയും കരുത്തുള്ള കഥാപാത്രങ്ങളിലൂടെയും വിദ്യ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. മലയാളത്തില്‍ അരങ്ങേറ്റം കുറിക്കേണ്ട നടിയായിരുന്നു വിദ്യ ബാലന്‍. എന്നാല്‍, രാശിയില്ലാത്ത നടിയാണെന്ന് പറഞ്ഞ് മലയാള സിനിമ വിദ്യയെ തട്ടി കളയുകയാണ് ചെയ്തത്.

മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് വിദ്യ അരങ്ങേണ്ടിയിരുന്നത്. ലോഹിതദാസ് ചിത്രം ചക്രം ആയിരുന്നു ആ സിനിമ. മോഹന്‍ലാലും ദിലീപും വിദ്യ ബാലനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന രീതിയിലാണ് ലോഹിതദാസ് ആദ്യം ചക്രം തുടങ്ങിയത്. എന്നാല്‍, ആദ്യ ഷെഡ്യൂളിന് ശേഷം സിനിമ നിലച്ചു. അരങ്ങേറ്റ ചിത്രം തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത നടിയെന്ന് വിദ്യയെ മലയാള സിനിമാ ലോകം പരിഹസിച്ചു.

ഇപ്പോള്‍ ഷാരൂഖ് ഖാനൊപ്പം തനിക്ക് പ്രണയിച്ച് സിനിമ ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് പറയുകയാണ് വിദ്യ. ഓം ശാന്തി ഓശാനയില്‍ ചെറിയ വേഷം മാത്രമേ സാധിച്ചുള്ളു. അദ്ദേഹത്തിന്റെ കൂടെ റൊമാന്റിക് സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നാണ് താരം പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

15 hours ago

ഗ്ലാമറസായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

അതിമനോഹരിയായി വിന്‍സി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

അതിമനോഹരിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അടിപൊളിയായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ.ഇന്‍സ്റ്റഗ്രാമിലാണ് താരം…

1 day ago

ഗ്ലാമറസ് പോസുമായി ഹണി റോസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹണി റോസ്.…

1 day ago