Fahad faasil - Aavesham
ഫഹദ് ഫാസില്‍ ചിത്രം ആവേശം 50 കോടി ക്ലബില്‍. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ചിത്രം 50 കോടി ക്ലബിലേക്ക് എത്തിയത്. ഏപ്രില്‍ 11 വ്യാഴാഴ്ചയാണ് ആവേശം തിയറ്ററുകളിലെത്തിയത്. രോമാഞ്ചത്തിനു ശേഷം ജിതു മാധവന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ആവേശം.
റിലീസ് ചെയ്ത ദിനം 3.65 കോടിയാണ് ആവേശം ഇന്ത്യയില്‍ നിന്ന് കളക്ട് ചെയ്തത്. അഞ്ചാം ദിനമായ തിങ്കളാഴ്ച ആദ്യ ദിനത്തേക്കാള്‍ കളക്ട് ചെയ്യാന്‍ ആവേശത്തിനു സാധിച്ചു. 3.85 കോടിയാണ് ആവേശം അഞ്ചാം ദിനമായ തിങ്കളാഴ്ച ഇന്ത്യയില്‍ നിന്ന് നേടിയത്. വിജയകരമായി ‘മണ്‍ഡേ ടെസ്റ്റ്’ പാസായിരിക്കുകയാണ് ആവേശം.
നാല് ദിവസം കൊണ്ട് ആവേശം വേള്‍ഡ് വൈഡായി 40 കോടി കളക്ട് ചെയ്തിരുന്നു. അഞ്ചാം ദിനമായ തിങ്കളാഴ്ച വേള്‍ഡ് വൈഡായി 10 കോടിയില്‍ ഏറെ ആവേശം കളക്ട് ചെയ്തിട്ടുണ്ടാകുമെന്നാണ് കണക്കുകള്‍. അതനുസരിച്ച് ആവേശം വേള്‍ഡ് വൈഡായി 50 കോടി ക്ലബില്‍ എത്തിയിട്ടുണ്ടാകും.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്വാര്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന് സിനിമയില് ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…