Basil Joseph
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘വര്‍ഷങ്ങള്‍ക്കു ശേഷം’ തിയറ്ററുകളില്‍ വന്‍ വിജയമായി മുന്നേറുകയാണ്. ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍, ബേസില്‍ ജോസഫ്, നിവിന്‍ പോളി, അജു വര്‍ഗീസ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. സിനിമയുടെ വിജയത്തിനു പിന്നാലെ ധ്യാന്‍ ശ്രീനിവാസന്‍ തന്റെ സുഹൃത്തും നടനുമായ ബേസില്‍ ജോസഫിനെ ട്രോളി രംഗത്തെത്തിയിരുന്നു.
സിനിമ റിലീസായതോടെ മികച്ച പ്രതികരണമാണ് ധ്യാന്‍ ശ്രീനിവാസന്റെ അഭിനയത്തിന് ലഭിക്കുന്നത്. ഇതോടെ തന്റെ അഭിനയം കണ്ട് അസൂയ മൂത്ത് ബേസില്‍ തൃശൂരില്‍ ഏതോ ബാറിലിരുന്ന് മദ്യപിക്കുകയാണെന്ന് ധ്യാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ബേസില്‍ ബാറിലല്ലെന്നും വേറെ ലെവല്‍ ചര്‍ച്ചകളിലാണ് മച്ചാനെന്നും പറഞ്ഞ് ധ്യാനിന് മറുപടി നല്‍കിയിരിക്കുകയാണ് എഴുത്തുകാരനായ ബെന്യാമിന്‍. ബേസിലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ബെന്യാമിന്റെ പ്രതികരണം. ബേസിലിനും ബെന്യാമിനുമൊപ്പം എഴുത്തുക്കാരനായ ജി ആര്‍ ഇന്ദുഗോപനും ചിത്രത്തിലുണ്ട്.
മിന്നല്‍ മുരളി എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ബേസില്‍ ഇതുവരെ സിനിമകളൊന്നും സംവിധാനം ചെയ്തിട്ടില്ല. അതിനാല്‍ സംവിധായകനായി പുതിയ സിനിമയ്ക്കുള്ള പണിപ്പുരയിലാണ് ബേസിലെന്ന സൂചനയാണ് ഈ ചിത്രം നല്‍കുന്നത്.
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
മലയാള സിനിമയില് തിളങ്ങിനിന്ന താരമാണ് സംയുക്ത വര്മ്മ.…
അമര് അക്ബര് അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്.…