Varshangalkku Shesham
പിവിആര്‍ ഐനോക്സില്‍ മലയാളം സിനിമകളുടെ പ്രദര്‍ശനം ഒഴിവാക്കി. ചെറിയ പെരുന്നാളിനോടു അുബന്ധിച്ച് മൂന്ന് മലയാള ചിത്രങ്ങളാണ് ഇന്നലെ തിയറ്ററുകളിലെത്തിയത്. ഇതില്‍ ആവേശം, വര്‍ഷങ്ങള്‍ക്കു ശേഷം എന്നിവയ്ക്ക് ഗംഭീര പ്രതികരണങ്ങള്‍ ലഭിച്ചു. ഈ സിനിമകള്‍ കാണാന്‍ വേണ്ടി ബുക്ക് മൈ ഷോയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നോക്കുന്നവര്‍ക്ക് പിവിആര്‍ ഐനോക്സ് കാണിക്കില്ല !
എന്തെങ്കിലും സാങ്കേതിക തകരാര്‍ മൂലമായിരിക്കും ബുക്ക് മൈ ഷോയില്‍ കാണിക്കാത്തതെന്ന് കരുതി നേരിട്ട് പിവിആര്‍ ഐനോക്സിലേക്ക് പോയാലും പണി തന്നെ ! കാരണം മലയാള സിനിമകളൊന്നും പിവിആര്‍ ഐനോക്സില്‍ പ്രദര്‍ശിപ്പിക്കുന്നില്ല.
പിവിആര്‍ ഐനോക്സ് മാനേജ്മെന്റും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും (KFPA) തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പിവിആറില്‍ മലയാള സിനിമകള്‍ നിരോധിച്ചിരിക്കുന്നത്. വിജയകരമായി പ്രദര്‍ശനം തുടരുകയായിരുന്ന ആടുജീവിതം, മഞ്ഞുമ്മല്‍ ബോയ്സ് തുടങ്ങിയ സിനിമകളും പിവിആര്‍ ഐനോക്സില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. കേരളത്തിനു പുറത്തുള്ള പിവിആര്‍ ഐനോക്സ് തിയറ്ററുകളും ഇത്തരത്തില്‍ മലയാളം സിനിമകള്‍ നീക്കം ചെയ്തിട്ടുണ്ട്. ഡബ്ബ് ചെയ്ത പതിപ്പുകളും ഒഴിവാക്കി.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…