Categories: latest news

‘വര്‍ഷങ്ങള്‍ക്കു ശേഷം’ സൂപ്പര്‍ ഹിറ്റ്; പ്രണവ് മോഹന്‍ലാലിനെ കാണാനില്ല ! സുചിത്രയ്ക്ക് പറയാനുള്ളത്

ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘വര്‍ഷങ്ങള്‍ക്കു ശേഷം’ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. എല്ലാവിധ പ്രേക്ഷകരില്‍ നിന്നും ഗംഭീര അഭിപ്രായമാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. റിലീസ് ദിനത്തിലെ ആദ്യ ഷോയ്ക്കു പിന്നാലെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍, നടന്‍മാരായ ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, നീരജ് മാധവ് തുടങ്ങിയവരെല്ലാം സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രണവ് മോഹന്‍ലാലിനെ മാത്രം ആരും കണ്ടില്ല. വര്‍ഷങ്ങള്‍ക്കു ശേഷം റിലീസ് ചെയ്തപ്പോള്‍ പ്രണവ് എവിടെയായിരുന്നു?

Varshangalkku Shesham

ആദ്യദിനം തന്നെ വര്‍ഷങ്ങള്‍ക്കു ശേഷം കാണാന്‍ പ്രണവിന്റെ അമ്മ സുചിത്ര മോഹന്‍ലാല്‍ തിയറ്ററില്‍ എത്തിയിരുന്നു. ഈ സമയത്താണ് പ്രണവ് ഇപ്പോള്‍ എവിടെയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ തിരക്കിയത്. പ്രണവ് ഊട്ടിയിലാണ് ഇപ്പോള്‍ ഉള്ളതെന്ന് സുചിത്ര പറഞ്ഞു. രണ്ട് ദിവസത്തിനകം തിരിച്ചെത്തിയേക്കുമെന്നും സുചിത്ര പറയുന്നു. മോഹന്‍ലാല്‍ ഇപ്പോള്‍ ചെന്നൈയില്‍ ആണെന്നും സിനിമയ്ക്കു നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്ന് തന്നെ ഫോണില്‍ വിളിച്ചു അറിയിച്ചെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങള്‍ക്കു ശേഷത്തിന്റെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം പ്രണവ് മോഹന്‍ലാല്‍ – ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടുകെട്ടാണ്. വിന്റേജ് കാലത്തെ മോഹന്‍ലാല്‍ – ശ്രീനിവാസന്‍ കൂട്ടുകെട്ടിനെ ഓര്‍മിപ്പിക്കുന്നതാണ് ഇത്. സൂപ്പര്‍താരം നിവിന്‍ പോളിയും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരിക്കുന്നു.

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

5 minutes ago

കിടിലന്‍ ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

9 minutes ago

സ്‌റ്റൈലിഷ് പോസുമായീ കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

17 minutes ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

22 minutes ago

അടപൊളി ചിത്രങ്ങളുമായി ശോഭിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…

27 minutes ago

അതിസുന്ദരിയായി മീനാക്ഷി ദിലീപ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…

3 hours ago