വര്‍ഷങ്ങള്‍ക്കു ശേഷം, ആവേശം എന്നിവയ്ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെട്ട് ഉണ്ണി മുകുന്ദന്‍ ചിത്രം ജയ് ഗണേഷ്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ജയ് ഗണേഷ് ഇന്നലെയാണ് റിലീസ് ചെയ്തത്. പ്രേക്ഷകരില്‍ ഏതെങ്കിലും തരത്തിലുള്ള വൈകാരിക അടുപ്പം തോന്നിപ്പിക്കുന്നതില്‍ ‘ജയ് ഗണേഷ്’ പരാജയപ്പെട്ടെന്നാണ് ലെന്‍സ് മാന്‍ റിവ്യുവില്‍ പറയുന്നത്. അലസമായ തിരക്കഥയാണ് സിനിമയെ മോശമാക്കിയതെന്നാണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
കരിയറിന്റെ തുടക്കത്തില്‍ ശ്രദ്ധേയമായ സിനിമകള്‍ ചെയ്ത രഞ്ജിത് ശങ്കര്‍ സമീപകാലത്ത് പ്രേക്ഷകരെ നിരാശപ്പെടുത്തുകയാണ്. അതിന്റെ അവസാന ഉദാഹരണമാണ് ജയ് ഗണേഷ്. കാമ്പില്ലാത്ത തിരക്കഥയും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കാന്‍ സാധിക്കാത്ത മേക്കിങ്ങും ജയ് ഗണേഷിനെ വിരസമാക്കുന്നതായി ആദ്യ ഷോയ്ക്കു ശേഷം നിരവധി പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.
ബോക്‌സ്ഓഫീസിലും ജയ് ഗണേഷ് കാര്യമായ മുന്നേറ്റം ഉണ്ടാക്കുന്നില്ല. ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനായിരത്തില്‍ താഴെ ടിക്കറ്റുകള്‍ മാത്രമാണ് ബുക്ക് മൈ ഷോയില്‍ ജയ് ഗണേഷിന്റേതായി വിറ്റു പോയിരിക്കുന്നത്. ആദ്യദിനം കേരളത്തില്‍ നിന്ന് 50 ലക്ഷം രൂപയിലധികമാണ് ജയ് ഗണേഷ് കളക്ട് ചെയ്തിരിക്കുന്നത്. ആദ്യദിനത്തിലെ തണുപ്പന്‍ പ്രതികരണവും ഒപ്പം റിലീസ് ചെയ്ത സിനിമകള്‍ക്ക് ലഭിക്കുന്ന ഗംഭീര അഭിപ്രായങ്ങളും ജയ് ഗണേഷിന് വരും ദിവസങ്ങളില്‍ തിരിച്ചടിയാകും.
ആരാധകര്‍ക്കായി ഗ്ലാമറസ് പോസില് ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ.…
തന്റെ ഫോണ് നമ്പര് സിനിമയില് ഉപയോഗിച്ചു എന്ന്…
പുഷ്പ 2 ന്റെ റിലീസിനായി മലയാളികള് അടക്കമുള്ള…
ഡിവോഴ്സ് കേസില് വാദം കേള്ക്കവേ തങ്ങള്ക്ക് ഇനി…
മുന്കൂര് അനുമതിയില്ലാതെ ഉള്ക്കടലില് സിനിമ ചിത്രീകരണത്തിന് ശ്രമിച്ച…
ധ്യാന് ശ്രീനിവാസന് പ്രധാന വേഷം കൈകാര്യം ചെയ്യുന്ന…