Categories: latest news

‘വര്‍ഷങ്ങള്‍ക്കു ശേഷം’ വന്‍ വിജയമാകാന്‍ കാരണം നിവിന്‍ പോളിയുടെ വരവ്; തിമിര്‍ത്താടി ‘നിതിന്‍ മോളി’

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘വര്‍ഷങ്ങള്‍ക്കു ശേഷം’ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ സൂപ്പര്‍താരം നിവിന്‍ പോളിയും ശ്രദ്ധേയമായ വേഷം ചെയ്തിരിക്കുന്നു. രണ്ടാം പകുതിയിലാണ് നിവിന്‍ പോളിയുടെ ‘നിധിന്‍ മോളി’ എന്ന കഥാപാത്രം രംഗപ്രവേശം ചെയ്യുന്നത്. പിന്നീടങ്ങോട്ട് സിനിമ വേറെ ലെവലാണ്..! എന്റര്‍ടെയ്നര്‍ നിവിന്‍ പോളിയുടെ അഴിഞ്ഞാട്ടത്തില്‍ തിയറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം നോണ്‍സ്റ്റോപ്പായി പൊട്ടി.

നിവിന്‍ പോളിയുടെ ഏറ്റവും സ്ട്രോങ് ഏരിയ ഏതാണെന്ന് ഏറ്റവും നന്നായി അറിയുന്നത് നിവിനെ സിനിമയിലേക്ക് കൊണ്ടുവന്ന വിനീത് ശ്രീനിവാസന് തന്നെയാണ്. നിവിന്റെ ഹ്യൂമര്‍സെന്‍സ് അതിശയിപ്പിക്കുന്നതാണെന്ന് വിനീത് പലവട്ടം തുറന്നുപറഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ‘വര്‍ഷങ്ങള്‍ക്കു ശേഷം’ എന്ന ചിത്രത്തിലെ നിവിന്റെ കഥാപാത്രം വിനീത് രൂപപ്പെടുത്തിയത് വളരെ ഈസിയായിട്ടാണെന്ന് വ്യക്തം. ‘ഇതാണ് നിന്റെ കഥാപാത്രം, ബാക്കിയൊക്കെ നിന്റെ കൈയില്‍’ എന്നുപറഞ്ഞുകൊണ്ട് നിവിനെ വിനീത് അഴിച്ചുവിട്ടിരിക്കുകയാണ്.

Nivin Pauly

ഓവര്‍ ഡ്രാമയിലേക്കോ കേവലം ഒരു ഫീല്‍ ഗുഡ് ചിത്രമെന്ന വൃത്തത്തിനുള്ളിലേക്കോ ചുരുങ്ങുമെന്ന് തോന്നുന്ന സമയത്താണ് നിവിന്‍ ഈ സിനിമയില്‍ രംഗപ്രവേശം ചെയ്യുന്നത്. സമീപകാലത്തെ തന്റെ തുടര്‍ പരാജയങ്ങളെ പോലും നിവിന്‍ ട്രോളുന്നുണ്ട്. കഴിഞ്ഞ കുറേ നാളുകളായി ബോഡി ഷെയ്മിങ് നേരിടുന്ന നടനാണ് നിവിന്‍ പോളി. അത്തരം വിഷയങ്ങളെല്ലാം നിവിന്റെ കഥാപാത്രം ഈ ചിത്രത്തിലൂടെ അഭിസംബോധന ചെയ്യുന്നുണ്ട്. സര്‍ക്കാസിറ്റിക് ആയി അതോടൊപ്പം ഗൗരവത്തില്‍ തന്നെയാണ് തനിക്കെതിരായി ബോഡി ഷെയ്മിങ്ങിനെ കുറിച്ച് നിവിന്‍ ഈ ചിത്രത്തില്‍ പറയുന്നത്.

കംപ്ലീറ്റ് എന്റര്‍ടെയ്നറായി നിവിന്‍ എത്തിയാല്‍ അതിനെ കവച്ചുവയ്ക്കാന്‍ ഇപ്പോഴത്തെ യുവതാരങ്ങള്‍ക്കെല്ലാം പ്രയാസമാണ്. കോമഡിയിലുള്ള ടൈമിങ്ങും സഹതാരങ്ങള്‍ക്കൊപ്പമുള്ള കെമിസ്ട്രിയും നിവിന്‍ ആസ്വദിച്ചാണ് ഇത്തരം സിനിമകളില്‍ ചെയ്യുന്നത്.

അനില മൂര്‍ത്തി

Recent Posts

കുഞ്ഞിന് വിശന്നിട്ടും എനിക്ക് പാല് കൊടുക്കാന്‍ സാധിച്ചില്ല; ദിയ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

2 hours ago

തെറ്റായ വഴിയിലേക്ക് ഒരിക്കലും സ്ത്രീകള്‍ പോകരുത്: ഖുശ്ബു

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…

2 hours ago

പേന്‍ വിഷയം തെറ്റായ ആരോപണം; രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

2 hours ago

ഒരുപാട് മക്കളെ ആഗ്രഹിച്ചു, ലഭിച്ചത് ഒരു മകനെ

മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…

2 hours ago

സോഷ്യല്‍ മീഡിയയില്‍ മോശം കമന്റ്; കൃത്യമായ മറുപടി നല്‍കി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

4 hours ago

അതിസുന്ദരിയായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…

4 hours ago