Categories: Gossips

സായ് കൃഷ്ണ ബിഗ് ബോസിന്റെ ഏജന്റ് ! ജാസ്മിനോട് എല്ലാം വെളിപ്പെടുത്തിയത് വിവാദത്തില്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഒരുപാട് ആരാധകരും ഹേറ്റേഴ്‌സും ഉള്ള മത്സരാര്‍ഥിയാണ് ജാസ്മിന്‍. ഗബ്രിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ജാസ്മിനെ വിമര്‍ശിക്കുന്നവരും പിന്തുണയ്ക്കുന്നവരും ഉണ്ട്. അതിനിടയിലാണ് ആറ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുന്നത്. ബിഗ് ബോസുമായി ബന്ധപ്പെട്ട് പുറത്തുനടക്കുന്ന ചര്‍ച്ചകളെ കുറിച്ചെല്ലാം അറിയുന്നവരാണ് ഇവര്‍ ആറ് പേരും. സീക്രട്ട് ഏജന്റ് എന്ന യുട്യൂബ് ചാനലിലൂടെ ശ്രദ്ധേയനായ സായ് കൃഷ്ണനാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസിലേക്ക് എത്തിയ ആറ് പേരില്‍ ഒരാള്‍.

Jasmine (Bigg Boss Malayalam)

വീട്ടിലെത്തിയ സായ് കൃഷ്ണനുമായി ജാസ്മിന്‍ നടത്തിയ സംസാരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബിഗ് ബോസുമായി ബന്ധപ്പെട്ട് പുറത്ത് നടക്കുന്ന ചര്‍ച്ചകളും വിവാദങ്ങളും സായ് കൃഷ്ണന്‍ ജാസ്മിനോട് വെളിപ്പെടുത്തിയെന്നാണ് പ്രേക്ഷകരുടെ വിമര്‍ശനം. ഗബ്രിയുമായുള്ള സൗഹൃദത്തെ കുറിച്ച് അടക്കം സായ് കൃഷ്ണന്‍ ജാസ്മിനോട് സംസാരിച്ചിരുന്നു. വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ഥികള്‍ പുറത്ത് നടക്കുന്ന കാര്യങ്ങള്‍ വീട്ടിലുള്ള മത്സരാര്‍ഥികളോട് വെളിപ്പെടുത്തരുതെന്ന് നിയമമുണ്ട്. എന്നാല്‍ ഈ നിയമം സായ് കൃഷ്ണന്‍ ലംഘിച്ചെന്നാണ് ആരോപണം.

ജാസ്മിന്‍ വിന്നറാകാന്‍ വേണ്ടി ബിഗ് ബോസ് കളിക്കുകയാണെന്ന് പ്രേക്ഷകര്‍ വിമര്‍ശിച്ചു. അല്ലെങ്കില്‍ സായ് കൃഷ്ണനെ ബിഗ് ബോസ് വിലക്കുകയെങ്കിലും ചെയ്യേണ്ടതായിരുന്നു. പ്രേക്ഷകരുടെ ഉള്ളിലിരുപ്പ് മനസിലാക്കി തുടര്‍ന്ന് കളിക്കാനുള്ള അവസരമാണ് ബിഗ് ബോസ് ജാസ്മിന് ഉണ്ടാക്കി കൊടുത്തിരിക്കുന്നതെന്നും പ്രേക്ഷകര്‍ വിമര്‍ശിക്കുന്നു.

അനില മൂര്‍ത്തി

Recent Posts

ചുവപ്പില്‍ തിളങ്ങി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

26 minutes ago

കിടിലന്‍ പോസുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് നമിത പ്രമോദ്.…

29 minutes ago

കിടിലന്‍ പോസുമായി മംമ്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അടിപൊളി ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിസുന്ദരിയായി മീന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

റിസ്‌ക്ക് എടുക്കുകയാണ്; കുറിപ്പുമായി ഐശ്വര്യ ലക്ഷ്മി

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ…

1 day ago