Categories: latest news

പ്രേക്ഷകര്‍ കൂടുതല്‍ കാത്തിരിക്കുന്നത് വര്‍ഷങ്ങള്‍ക്കു ശേഷം ! റിലീസിനൊരുങ്ങി നാല് സിനിമകള്‍

ഈ വാരം റിലീസ് ചെയ്യുന്നത് നാല് മലയാള സിനിമകള്‍. അതില്‍ മൂന്നെണ്ണവും ഒരേ ദിവസം ! മലയാള സിനിമയുടെ നല്ല കാലം തുടരുമെന്ന പ്രതീക്ഷയിലാണ് എല്ലാ സിനിമാ പ്രേമികളും. ഏപ്രില്‍ 11 വ്യാഴാഴ്ച ആവേശം, വര്‍ഷങ്ങള്‍ക്കു ശേഷം, ജയ് ഗണേഷ് എന്നീ സിനിമകള്‍ തിയറ്ററിലെത്തും.

പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്കു ശേഷം ആണ് ഇക്കൂട്ടത്തിലെ പ്രധാനപ്പെട്ട സിനിമ. നിവിന്‍ പോളി അതിഥി വേഷത്തിലെത്തുന്നതും ഈ ചിത്രത്തിന്റെ ഹൈപ്പ് കൂട്ടിയിട്ടുണ്ട്. ബുക്ക് മൈ ഷോയില്‍ 62.7 K ആളുകളാണ് ചിത്രത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

Fahad faasil

ഫഹദ് ഫാസില്‍, സജിന്‍ ഗോപു, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ആവേശവും ഏപ്രില്‍ 11 ന് തിയറ്ററുകളിലെത്തും. രോമാഞ്ചത്തിനു ശേഷം ജീത്തു മാധവന്‍ ആണ് ആവേശം സംവിധാനം ചെയ്തിരിക്കുന്നത്. 34.1 K ആളുകളാണ് ചിത്രത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ജയ് ഗണേഷും 11 ന് തന്നെ എത്തും. അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന മാരിവില്ലിന്‍ ഗോപുരങ്ങള്‍ ഏപ്രില്‍ 12 നാണ് റിലീസ്. ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

ചുവപ്പില്‍ തിളങ്ങി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

25 minutes ago

കിടിലന്‍ പോസുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് നമിത പ്രമോദ്.…

28 minutes ago

കിടിലന്‍ പോസുമായി മംമ്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അടിപൊളി ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിസുന്ദരിയായി മീന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

റിസ്‌ക്ക് എടുക്കുകയാണ്; കുറിപ്പുമായി ഐശ്വര്യ ലക്ഷ്മി

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ…

1 day ago