Categories: latest news

ബിഗ് ബോസിലേക്ക് എത്തിയ ആറ് പുതിയ മത്സരാര്‍ഥികള്‍ ചില്ലറക്കാരല്ല !

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് ആറ് പുതിയ മത്സരാര്‍ഥികള്‍ എത്തി. 28-ാം ദിവസമാണ് ആറ് പുതിയ അംഗങ്ങള്‍ ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത്. മലയാളികള്‍ക്ക് സുപരിചിതരാണ് പുതിയ മത്സരാര്‍ഥികള്‍. ഓരോരുത്തരേയും പരിചയപ്പെടാം…

അഭിഷേക് ജയ്ദീപ്

ഐടി പ്രൊഫഷണല്‍ ആയ അഭിഷേക് ജയദീപ് ഫാഷന്‍ രംഗത്ത് സജീവമാണ്. തൃശൂര്‍ സ്വദേശിയായ അഭിഷേക് കഴിഞ്ഞ മൂന്ന് വര്‍ഷമായി പൂനെയില്‍ ആണ്. LGBTQ കമ്യൂണിറ്റിയെ പ്രതിനിധാനം ചെയ്യുന്ന അഭിഷേക് ഒരു ഗേയാണ്. മിസ്റ്റര്‍ ഗേ വേള്‍ഡ് ഇന്ത്യ 2023 റണ്ണര്‍ അപ്പ്. ആദ്യത്തെ മിസ്റ്റര്‍ ഗേ കേരള കൂടിയാണ്. താന്‍ ഗേ ആണെന്ന വിവരം അച്ഛന് അറിയില്ലെന്നും ഈ ഷോയിലൂടെ അദ്ദേഹം അറിയുമെന്നും അഭിഷേക് പറഞ്ഞു.

ഡിജെ സിബിന്‍

DJ സിബിനും ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തിയിരിക്കുന്നു. കൊറിയോഗ്രഫറാണ്. 250 ല്‍ അധികം വേദികളില്‍ ഡിജെയായി. തിരുവനന്തപുരം വലിയ വേളി സ്വദേശിയാണ്. ഏഷ്യാനെറ്റിന്റെ ഡാന്‍സ് റിയാലിറ്റി ഷോ ‘തകതിമി’യിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

നന്ദന

അക്കൗണ്ടിങ് പഠിച്ചു കൊണ്ടിരിക്കുന്ന നന്ദന തൃശൂര്‍ സ്വദേശിനിയാണ്. പഠിക്കുന്നതിനൊപ്പം പാര്‍ട് ടൈം ജോലി ചെയ്യുന്നു. അച്ഛന്‍ 14 വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു.

അഭിഷേക് ശ്രീകുമാര്‍

പത്തനംതിട്ട സ്വദേശിയായ അഭിഷേക് ശ്രീകുമാര്‍ അഭിനേതാവാണ്. പരസ്യ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. വീട്ടില്‍ അച്ഛനും അമ്മയും രണ്ട് സഹോദരിമാരും. വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിനു സോഷ്യല്‍ മീഡിയയില്‍ ബാന്‍ ലഭിച്ചിട്ടുണ്ട്.

പൂജ കൃഷ്ണ

സോഷ്യല്‍ മീഡിയ അഭിമുഖങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിനിയാണ്. നിരവധി സിനിമ താരങ്ങളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. അഭിനേത്രി, നര്‍ത്തകി എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

സീക്രട്ട് ഏജന്റ് – സായ് കൃഷ്ണന്‍

സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട റിവ്യുവര്‍ ആണ് സായ് കൃഷ്ണന്‍. സീക്രട്ട് ഏജന്റ് എന്നാണ് യുട്യൂബ് ചാനലിന്റെ പേര്. സിനിമ റിവ്യു കാരണം ഒട്ടേറെ വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. മലപ്പുറം സ്വദേശിയാണ്.

അനില മൂര്‍ത്തി

Recent Posts

ഞാന്‍ ഒരു തവണ മാത്രമേ പ്രസവിച്ചിട്ടുള്ളൂ; രേണു സുധി പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

7 hours ago

നയന്‍താരയും വിഘ്‌നേഷും തമ്മില്‍ അകല്‍ച്ചയിലോ?

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…

7 hours ago

ഡോക്ടറാന്‍ മോഹിച്ച ഞാനാണ് സിനിമയില്‍ എത്തിയത്; മമിത ബൈജു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…

7 hours ago

കിടിലന്‍ പോസുമായി തമന്ന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

കിടിലന്‍ ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

15 hours ago