Categories: latest news

ബെന്യാമിനു കൊടുത്തതിലും പത്ത് ഇരട്ടി തുക നജീബിന് എത്തിയിട്ടുണ്ട്; തുറന്നുപറഞ്ഞ് ബ്ലെസി

ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം-The Goat Life നൂറ് കോടി ക്ലബില്‍ ഇടംപിടിച്ചിരിക്കുകയാണ്. മണലാര്യണത്തില്‍ മരണത്തെ മുന്നില്‍ കണ്ട നജീബിന്റെ ജീവിതമാണ് ആടുജീവിതം നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ വലിയ വിജയമായെങ്കിലും നജീബിനായി അണിയറ പ്രവര്‍ത്തകര്‍ യാതൊരു സഹായവും ചെയ്യുന്നില്ല എന്ന ആരോപണം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങളോട് പ്രതികരിക്കുകയാണ് സംവിധായകന്‍ ബ്ലെസി.

ബെന്യാമിനു നല്‍കിയതിനേക്കാള്‍ പത്തിരട്ടി പണം നജീബിന് നല്‍കിയിട്ടുണ്ടെന്ന് ബ്ലെസി പറഞ്ഞു. എന്നാല്‍ അത് ആരാണ് നല്‍കിയതെന്ന് വെളിപ്പെടുത്തിയില്ല. നടന്‍ പൃഥ്വിരാജ് തന്നെയായിരിക്കും അത് ചെയ്തിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. നജീബിനു വേണ്ടി തങ്ങള്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്ന് പൊതുജനം ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ബ്ലെസി പറഞ്ഞു.

Prithviraj (Kaduva)

‘ ഞാന്‍ പോലും കഴിഞ്ഞ ദിവസമാണ് അറിയുന്നത്, ഞാന്‍ ബെന്യാമിനു കൊടുത്തതിന്റെ പത്ത് ഇരട്ടി തുക നജീബിനു എത്തിയിട്ടുണ്ട്. ആര് ചെയ്തു, എന്ത് ചെയ്തു തുടങ്ങി ഒരു കാര്യങ്ങളും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഞങ്ങള്‍ നജീബിനു വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന് ആരും ആശങ്കപ്പെടേണ്ട കാര്യമില്ല,’

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അടിപൊളിയായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

24 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

24 hours ago

കിടിലന്‍ ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

24 hours ago

മനോഹരിയായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

24 hours ago

മനോഹരിയായി അമല പോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago