Prithviraj in Aadujeevitham
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം ആഗോള തലത്തില്‍ 100 കോടി കളക്ഷനുമായി മുന്നോട്ട്. റിലീസ് ചെയ്തു 10-ാം ദിവസമാണ് ചിത്രം നൂറ് കോടി ക്ലബില്‍ കയറിയത്. മലയാളത്തിലെ ഏറ്റവും വേഗം നൂറ് കോടി ക്ലബില്‍ കയറുന്ന ചിത്രമെന്ന നേട്ടവും ആടുജീവിതം സ്വന്തമാക്കി. മഞ്ഞുമ്മല്‍ ബോയ്സിന്റെ റെക്കോര്‍ഡാണ് ആടുജീവിതം മറികടന്നത്.
നൂറ് കോടി ക്ലബില്‍ കയറുന്ന ആറാമത്തെ മലയാള സിനിമയാണ് ആടുജീവിതം. പുലിമുരുകന്‍, ലൂസിഫര്‍, 2018, മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു എന്നീ ചിത്രങ്ങളാണ് നേരത്തെ നൂറ് കോടി ക്ലബില്‍ ഇടം പിടിച്ച മലയാള സിനിമകള്‍. ഈ വര്‍ഷം നൂറ് കോടി ക്ലബില്‍ കയറുന്ന മൂന്നാമത്തെ മലയാള ചിത്രം കൂടിയാണ് ആടുജീവിതം.
ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം-The Goat Life മാര്‍ച്ച് 28 നാണ് വേള്‍ഡ് വൈഡായി റിലീസ് ചെയ്തത്. ഏകദേശം 80 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…