Categories: latest news

അക്ഷയ് കുമാര്‍ പറഞ്ഞ ആ മലയാള നടി ഞാനാണ്: സുരഭി ലക്ഷ്മി

മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനു താരത്തിനു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ദേശീയ അവാര്‍ഡ് ലഭിച്ചതിനു ശേഷമാണ് മികച്ച പല കഥാപാത്രങ്ങളും താരത്തെ തേടിയെത്തിയത്.

തിരക്കഥ, പകല്‍ നക്ഷത്രങ്ങള്‍, കഥ തുടരുന്നു, പുതിയ മുഖം, സ്വപ്ന സഞ്ചാരി, അയാളും ഞാനും തമ്മില്‍, ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ, എന്ന് നിന്റെ മൊയ്തീന്‍, കിസ്മത്ത്, തീവണ്ടി, അതിരന്‍, വികൃതി, കുറുപ്പ്, ആറാട്ട് തുടങ്ങിയവയാണ് സുരഭിയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

കഴിഞ്ഞ ദിവസം ദേശീയ പുരസ്‌കാര ചടങ്ങിനിടെ പരിചയപ്പെട്ട ഒരു മലയാള നടിയെപ്പറ്റി ബോളിവുഡ് താരം അക്ഷയ് കുമാര്‍ സംസാരിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഇപ്പോള്‍ ആ നടി താനായിരുന്നു എന്ന് പറയുകയാണ് സുരഭി ലക്ഷ്മി. ആ നടി എന്നെ വന്ന് പരിചയപ്പെട്ട് കാര്യങ്ങള്‍ സംസാരിച്ചു. എന്നോട് എത്രി സിനിമകള്‍ ചെയ്‌തെന്ന് ചോദിച്ചു 135 എന്നായിരുന്നു എന്റെ മറുപടി. ഞാന്‍ തിരിച്ചു ചോദിച്ചു, ‘കുട്ടി എത്ര സിനിമകള്‍ ചെയ്തിട്ടുണ്ട്?’ ആ പെണ്‍കുട്ടി പറഞ്ഞതുകേട്ട് ഞാന്‍ ഞെട്ടി. സര്‍ ഇത് എന്റെ ആദ്യ സിനിമ ആണെന്നായിരുന്നു അവര്‍ പറഞ്ഞത്. ആദ്യ സിനിമയില്‍ തന്നെ ദേശീയ പുരസ്‌കാരം വാങ്ങാന്‍ എത്തിയിരിക്കുന്ന ആ പെണ്‍കുട്ടിയോട് 135മത്തെ സിനിമയ്ക്ക് പുരസ്‌കാരം വാങ്ങാന്‍ വന്നിരിക്കുന്ന ഞാന്‍ എന്താണ് മറുപടി പറയേണ്ടത്?’ എന്നായിരുന്നു അക്ഷയ് കുമാര്‍ വീഡിയോയില്‍ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

അടിപൊളി ചിത്രങ്ങളുമായി അന്ന ബെന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

21 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

21 hours ago

കിടിലന്‍ ചിത്രങ്ങളുമായി മേഘ്‌ന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മേഘ്‌ന. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

റോഡില്‍ ഗ്ലാമറസായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

റാണയുമായി തൃഷ പത്തുവര്‍ഷത്തെ പ്രണയം അവസാനിപ്പിച്ചത് ഇങ്ങനെ

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…

2 days ago

ഇന്ന് സജീവമാണെങ്കിലും നാളെ ഉണ്ടാകണമെന്നില്ല; പ്രിയാ മണി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…

2 days ago